Wednesday, April 27, 2011

ആഗസ്റ്റ്‌-15



പണ്ട് പണ്ട്. അതായത് ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിബി മലയില്‍ ആഗസ്റ്റ്‌ ഒന്ന് എന്ന പേരില്‍ ഒരു സിനിമ ഇറക്കിയിരുന്നു.തിരക്കഥ എസ് എന്‍ സ്വാമി ആയിരുന്നു. പെരുമാള്‍ എന്ന പോലീസുകാരനായി മമ്മൂട്ടി അടിച്ചു പൊളിച്ച സിനിമ ആയിരുന്നു അത്. കുടുംബ ചിത്രങ്ങള്‍ മാത്രം ചെയ്ത സിബി മലയില്‍ ആദ്യമായി ഒരു ആക്ഷന്‍ സിനിമ എടുതതതായിരുന്നു അത്. ആദ്യം സിനിമയുടെ പേര് ആഗസ്റ്റു പതിനഞ്ചു എന്നാക്കി. ആരുടെയോ പരാതി പ്രകാരം ആഗസ്റ്റ്‌ ഒന്ന് എന്ന് പേര് മാറ്റുകയായിരുന്നു അന്ന്.ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ പുനരവതരിക്കുമ്പോള്‍ സംവിധായകന്‍ മാത്രം മാറുന്നു. സിബി മലയിലിന് പകരം ആക്ഷന്‍ ചിത്രങ്ങളുടെ രാജാവ് ആയ ഷാജി കൈലാസ്‌ ആയി എന്ന മാറ്റം മാത്രം.
സുനിതാ പ്രൊഡക്ഷന്‍സിന്റെ എം മണിയുടെ അന്‍പത്തി ഒന്‍പതാം ചിത്രമാണ് ആഗസ്റ്റ്‌ ഒന്ന്. മമ്മൂട്ടിയും അദ്ധേഹത്തിന്റെ ആരാധകരും വെറുക്കുന്ന രണ്ടു ചിത്രങ്ങള്‍ അടുത്ത കാലത്ത് ഇറങ്ങിയിരുന്നു. എസ് എന്‍ സ്വാമി അവസാനം തിരക്കഥ എഴുതിയ ബല്‍റാം വേഴ്സസ് ബല്‍റാം, ഷാജി കൈലാസ്‌ മമ്മൂട്ടിയെ വച്ച് എടുത്ത അവസാനത്തെ സിനിമ ആയ ദ്രോണ എന്നിവയെ ആളുകള്‍ പുറം കാലു കൊണ്ട് തട്ടി എറിഞ്ഞതാണ്. ആ തിരക്കഥാ കൃത്തും സംവിധായകനും ഇവിടെ ഒന്നിച്ചപ്പോള്‍ ആ രണ്ടു സിനിമയേക്കാളും നല്ലത് ആയിരിക്കും എന്ന് മമ്മൂട്ടി എങ്കിലും പ്രതീക്ഷിച്ചു കാണും. അതിനേക്കാളൊക്കെ മുന്നിലായെന്കിലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വെറുതെ ഒരു കൂതറ പടം ആയിപ്പോയി എന്ന് പറയേണ്ടി വരുന്നു ഈ ആഗസ്റ്റ്‌ പതിനഞ്ചു.
ദ ഡേ ഓഫ് ജക്കാള്‍ എന്ന വിദേശ സിനിമയുടെ മലയാളം പതിപ്പ് ആയിരുന്നു പഴയ ആഗസ്റ്റ്‌ ഒന്ന്. അതിന്റെ തന്നെ പുതുക്കിയ പതിപ്പ് ആയി കാണാം പുതിയ ആഗസ്റ്റ്‌ പതിനന്ചിനെ. എന്നാല്‍ പുതിയ സിനിമയുടെ അവസാന രംഗങ്ങള്‍ ആകട്ടെ കഴിഞ്ഞ വര്‍ഷത്തെ ഒരു വിദേശ സിനിമയുടെ അനുകരണം ആയിപ്പോയി. ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ സ് എന്ന ചിത്രത്തില്‍ നിന്നും ആണ് അതൊക്കെ എടുത്തത്‌....
ഒരു കാലത്ത് കുറ്റാന്യോഷണ സിനിമകളുടെ തല തോട്ടപ്പന്‍ ആയിരുന്ന എസ്.എന്‍.സ്വാമിയുടെ ദയനീയ പരാജയം ആണ് ഈ സിനിമയിലെ തിരക്കഥ എന്നത് പതുക്കെ പറഞ്ഞാല്‍ പോര.

ആഗസ്റ്റ്‌ ഒന്ന് എന്ന പഴയ സിനിമയുടെ പ്രധാന ആകര്‍ഷണം അതിലെ മുഖ്യമന്ത്രി തന്നെ ആയിരുന്നു. സുകുമാരന്‍ അഭിനയിച്ച ആ മുഖ്യമന്ത്രി വേഷം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് എന്നത് ഓര്‍ക്കാതെ ആണ് പുതിയ ആഗസ്റ്റ്‌ ഒന്നില്‍ അച്യുതാനന്ദനെ മോഡല്‍ ആക്കി നെടുമുടി വേണുവിന് മുഖ്യമന്ത്രി റോള്‍ കൊടുത്തത്. 
പക്ഷെ അതൊരു വന്‍ പരാജയം ആയിപ്പോയി. ഒന്നുകില്‍ അച്യുതാനന്ദനെ തന്നെ അനുകരിക്കാന്‍ പറയാം ആയിരുന്നു. അല്ലെങ്കില്‍ നെടുമുടിയുടെ ഇഷ്ടപ്രകാരം വിട്ടുകൊടുക്കാംആയിരുന്നു. ഇത് ഇപ്പോള്‍ രണ്ടിനും ഇടയില്‍ കിടന്നു എവിടെയും എത്താത്ത ഒരു കഥാ പാത്രം ആയിപ്പോയി എന്ന് പറയാം.
പിന്നെ സായി കുമാര്‍ അഭിനയിച്ച പാര്‍ട്ടി സെക്രട്ടറി വേഷം...
മേക്കപ്പ് കൊണ്ട് പിണറായിയെ അനുകരിക്കുന്നു. ആദ്യത്തെ കുറെ കുറെ കഥാപാത്രങ്ങളുടെ സംഭാഷണം കൊണ്ട് അത് പിണറായി വിജയനെ അനുകരിപ്പിക്കുന്നത് ആണ് എന്ന് മനസ്സിലാക്കാം. പക്ഷെ അവിടെയും സംവിധായകന് പരാജയം അല്ലെ സംഭവിച്ചത്. 
ഈ രണ്ടു കഥാപാത്രങ്ങളുടെയും മേക്കപ്പ് കണ്ടാല്‍ ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി ഷോയില്‍ അഭിനയിക്കുന്നവരെ ഓര്‍മ്മിപ്പിക്കും.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
ഇത് ഒരു പെയ്ഡ്‌ സിനിമ ആണ് എന്ന ആരോപണം പല മാധ്യമങ്ങളിലും കണ്ടിരുന്നു. ആ വിലയിരുത്തലില്‍ ആണ് കണ്ടതും.
പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല. 
കാരണം ഇത് ഒരു കമ്മ്യൂണിസ്റ്റ്‌ സഹായ സിനിമ ആയിരുന്നെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെ ആക്കില്ലായിരുന്നു. മുഖ്യ മന്ത്രിയെ ഇതില്‍ വലിയവന്‍ ആക്കി കാണിക്കുന്നില്ല.എന്നാല്‍ സായി കുമാറിന്റെ പാര്‍ട്ടി സെക്രട്ടറിയെ അതായത് പിണറായിയെ നല്ലവന്‍ ആയി ചിത്രീകരിക്കുന്നുണ്ട്. പക്ഷെ അവസാനം വില്ലന്‍ ആയി കാണിക്കുന്നത് ഒരു വലിയ സഖാവിനെയും കുറെ സഖാക്കളെയും തന്നെയാണ്. അങ്ങനെ ഒരു അവസാനം വന്നത് കൊണ്ട് തന്നെ ആയിരിക്കണം കമ്മ്യൂണിസ്റ്റുകാര്‍ പോലും തിയേറ്ററില്‍ ഈ സിനിമയെ തഴഞ്ഞത്....
അവസാനം വരെ സാധുവായ ഒരു സഖാവിനെ വില്ലന്‍ ആക്കിയത് ഒരു കല്ല്‌ കടിയായി തന്നെ അവശേഷിക്കുന്നു.
അടുത്ത കാലത്തായി ഷാജി കൈലാസിന്‍റെ സിനിമകളില്‍ കണ്ടിരുന്ന ഓവര്‍ ആയുള്ള ക്യാമറയുടെ ചലനങ്ങളും മിക്സിങ്ങും ഒക്കെ ഇതില്‍ ഒഴിവാക്കിയത് ആശ്വാസം 
ഒരു കാര്യം ചോദിച്ചാല്‍ ഷാജി കൈലാസും എസ് എന്‍ സ്വാമിയും എന്നെ അടിക്കുമോ എന്തോ?
പാതിരാത്രിക്ക് ഉറക്കം എഴുന്നേറ്റ്‌ വിക്കിപീടിയ നോക്കുന്നത് ആണ് കുറ്റാന്യോഷണം എന്ന് നിങ്ങളോട് ആര് പറഞ്ഞു തന്നു?
വീട്ടിനകത്തും കൂളിംഗ് ഗ്ലാസ്‌ വച്ച് നടക്കാന്‍ മമ്മൂട്ടിക്ക് പറഞ്ഞു കൊടുത്തത് ഒക്കെ ഇത്തിരി കടുത്തു പോയി എന്ന് പറയാതെ വയ്യ.
ആഗസ്റ്റ്‌ ഒന്നിലെ പെരുമാളിലെ വേഷം മമ്മൂട്ടിക്ക് ഇണങ്ങിയ വേഷം ആയിരുന്നു എങ്കില്‍ ആഗസ്റ്റ്‌ പതിനന്ചിലെ വേഷം ഒട്ടും ചേരുന്നില്ല എന്ന് തന്നെ പറയാം. 
വെറുതെ ബുള്ളറ്റില്‍ കറങ്ങലും ഒക്കെ  ആയി മമ്മൂട്ടിയെക്കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കുന്നു.പ്രായം കുറഞ്ഞു തന്നെ തോന്നിപ്പിക്കുന്നു എങ്കിലും മമ്മൂട്ടിയെ കൊണ്ട് സംവിധായകന്‍ കാര്യമായി ഒന്നും ചെയ്യിപ്പിച്ചില്ല ഈ പടത്തില്‍. 
വില്ലനായി സിദ്ധീഖ് തിളങ്ങി തന്നെ നില്‍ക്കുന്നു. പാര്‍ട്ടി സെക്രട്ടറിയായി വരുന്ന സായികുമാറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു വേഷം ആയിപ്പോയി. പിണറായി ആകാനുള്ള ശ്രമം പല സ്ഥലത്തും പാളിപ്പോകുന്നുണ്ട്. 
മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ ആയി ജഗതി കുഴപ്പമില്ല എന്ന് പറയാം.കൂട്ടത്തില്‍ കയ്യടിക്കുള്ള അഭിനയം ലാല് അലക്സിന്റെ കോമാളി പോലീസുകാരന്‍ തന്നെ.തലൈ വാസല്‍ ഷെല്‍വിയുടെ പോലീസ്‌ ഓഫീസര്‍ തരക്കേടില്ല എന്ന് പറയണം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ വേഷം അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും ഇതേ പോലെ ഒരു വേഷം  ആയിരുന്നു അദ്ധേഹത്തിനു സകുടുംബം ശ്യാമളയിലും കിട്ടിയത് എന്നുള്ളത് ഓര്‍മ്മ വരുന്നു. വേഷവും അഭിനയവും ആണ് ഞാന്‍ ഉദ്ദേശിച്ചത്.ഹരിശ്രീ അശോകന്‍ ബിജു പപ്പന്‍ കൃഷ്ണ തുടങ്ങിയവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി എന്ന് പറയാം. നായികമാര്‍ എന്ന പേരില്‍ ശ്വേതമേനോന്‍ മേഖ്ന എന്നിവരെ വെറുതെ നോക്ക് കുത്തി ആക്കി എന്ന് പറയാം.
ക്യാമറ ചലിപ്പിച്ച പ്രദീപ്‌ നായര്‍ ഒരു പരാജയം ആയിരുന്നു. അദ്ധേഹത്തിന്റെ ആദ്യ ചിത്രം കോക്ടയില്‍ ആണെന്ന് ഓര്‍മ്മ വരുമ്പോള്‍ ആണ് അത്ഭുതപ്പെടുന്നത്. അതില്‍ സുപ്പര്‍ എന്ന് പറയാവുന്ന വര്‍ക്ക്‌ ആയിരുന്നു.
കലാ സംവിധാനം നടത്തിയ ബോബന്‍ ഒട്ടും അഭിനന്ദനം അര്‍ഹിക്കുന്നില്ല. 
ആരോ പറയുന്നത് കേട്ടു... സൈബര്‍ സെല്‍ എന്ന് കാണിക്കാന്‍ വേണ്ടി ചുറ്റിനും റിബണ്‍ കെട്ടുന്നതിന് പകരം ഒരു ബോര്‍ഡ്‌ വച്ചാല്‍ പോരായിരുന്നോ എന്ന്.
ഭൂമിനാഥന്‍ എഡിറ്റിംഗ് ജോലി ഭംഗിയാക്കാന്‍ ശ്രമിച്ചില്ല. പല രംഗങ്ങളും രിപീറ്റ്‌ ചെയ്തു വൃത്തികേട് ആക്കി എന്ന് പറയണം.
പഴയ ആഗസ്റ്റ്‌ ഒന്നില്‍ പ്രയോഗിച്ച പശ്ചാത്തല സംഗീതം ഇതിലും ചില സ്ഥലത്ത് ഉപയോഗിച്ച് എന്ന് വരുത്തി. പക്ഷെ അതിനെ വേണ്ട രീതിയില്‍ കൊടുത്തിരുന്നെങ്കില്‍ ഒരു ആക്ഷന്‍ മൂട് ഒക്കെ വരുമായിരുന്നു. ഇരുപതാം നൂറ്റാണ്ട് ന്യൂടെല്‍ഹി തുടങ്ങി കുറെ ഹിറ്റ്‌ സിനിമകളിലെ ഹൈ ലൈറ്റ് ആയിരുന്നു ഒരേ രീതിയിലുള്ള ചെറിയ മാറ്റം മാത്രമുള്ള ആ സംഗീതം.
രാജാമണി അനവസരങ്ങളില്‍ പല സ്ഥലത്തും വലിയ ഒച്ചയില്‍ പല സംഗീതവും കൊടുത്തിട്ടുണ്ട്‌.
അവസാന രംഗം തീയേറ്റര്‍ കത്തുന്നതായി കാണിക്കുന്നു എന്നത് മനസ്സിലാകണം എങ്കില്‍ സിനിമ വീണ്ടും കാണേണ്ടി വരും എന്ന് സാധാരണ പ്രേക്ഷകര്‍.
പളനി രാജിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒക്കെ നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി എന്ന് തന്നെ പറയണം.
വളരെ ശ്രദ്ധിച്ചു സിനിമകള്‍ സെലക്റ്റ്‌ ചെയ്യുന്ന മമ്മുട്ടിയെ മാത്രം ആണ് ഈ സിനിമയുടെ പോരായ്മകള്‍ക്ക് കുറ്റം പറയേണ്ടത്.
അല്ലെങ്കില്‍ ഇനിയും ബുള്ളറ്റില്‍ റോന്തു ചുറ്റുന്നതും പാതിരാത്രിയില്‍ വിക്കിപീഡിയ നോക്കുന്നത് കൂളിംഗ് ഗ്ലാസ്‌ വക്കുന്നതും ആയ പടങ്ങള്‍ തന്നെ വീണ്ടും കിട്ടിക്കൊണ്ടിരിക്കും. അത്രമാത്രം.



Thursday, April 21, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ് ...........



മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് മലയാളത്തിലെ ഉത്സവം ആയി താരങ്ങളെ എല്ലാം അണിനിരത്തിയ ട്വന്റി ട്വന്റി എന്ന സിനിമ ജോഷി പുറത്തിറക്കിയത്. സിബി കെ തോമസ്‌ ഉദയകൃഷ്ണ എന്നിവരായിരുന്നു ആ ഉത്സവ സിനിമയുടെ രചന. ഇപ്പോള്‍ പുറത്തിറക്കിയ ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രതെഴ്സൈന്റെ രചനയും ഇവര്‍ തന്നെയാണ്. പ്രമുഖ താരങ്ങളുടെ എല്ലാം സാന്നിധ്യം ആണ് ഇതിലും സവിശേഷത.
ട്വന്റി ട്വന്റി എടുത്തപ്പോള്‍ മികവിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നിന്ന സംവിധായകന് ഇവിടെ അല്‍പ്പം പതരേണ്ടി വന്നു എന്നുള്ളത് സത്യം. പോരായ്മകള്‍ ഒത്തിരി ഉണ്ടെങ്കിലും ഇത്രയും താരങ്ങളെ ഒക്കെ അണിനിരത്തി നമുക്ക് രുചിക്കുന്ന രീതിയില്‍ ആര്‍ക്കും ഒരു കുറവ് ഉണ്ടാകാതെ ചിത്രം തയ്യാറാക്കാന്‍ ജോഷിക്ക് കഴിഞ്ഞു. മലയാള സിനിമയില്‍ ജോഷിക്ക് മാത്രം കഴിയുന്ന ഒരു പ്രത്യേകത. വന്‍ താര നിരയെ വച്ച് പടം എടുക്കാന്‍ ഐ വി ശശി മിടുക്കന്‍ ആണെങ്കിലും രണ്ടിലേറെ സൂപ്പര്‍ താരങ്ങളെ ഒരുമിച്ചു നിര്‍ത്തി സിനിമ എടുക്കാന്‍ ഈ വര്‍ക്കലക്കാരന്‍ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ മലയാള സിനിമയില്‍.
മോഹന്‍ ലാല്‍,ദിലീപ്‌, സുരേഷ് ഗോപി, ശരത് കുമാര്‍, എന്നിവര്‍ നായകന്മാരായും കാവ്യാ മാധവന്‍, കനിക, ലക്ഷ്മി റായ്‌, ലക്ഷ്മി ഗോപാലസ്വാമി, എന്നിവര്‍ നായികമാര്‍ ആയും എത്തുന്നു.
ബാനര്‍ - വര്‍ണചിത്ര ബിഗ്‌ സ്ക്രീന്‍.
നിര്‍മ്മാണം- മഹാ സുബൈര്‍- എ വി അനൂപ്‌.
സാധാരണക്കാരനായ ഒരു പ്രേക്ഷകനെ മുന്നില്‍ നിര്‍ത്തിയാല്‍ ചിത്രം സൂപ്പര്‍ എന്ന് പറയാം. പക്ഷെ പടത്തിന്റെ അകത്തു കയറി ചികഞ്ഞു നോക്കുമ്പോള്‍ എന്തൊക്കെയോ കല്ലുകടികള്‍ ഇല്ലേ എന്നൊരു സംശയം.
ഒരു ചിത്രം നിരൂപണത്തിന് വേണ്ടി കണ്ടാല്‍ പോരായ്മകള്‍ മാത്രമേ ആദ്യം നമ്മുടെ മനസ്സില്‍ ആദ്യം തന്നെ വരൂ.
അങ്ങനെയാണ് ഒരു ചെറിയ വലിയ കാര്യം പിടിച്ചെടുത്തത്.
സിനിമയിലെ മെയിന്‍ വില്ലന് മൂന്നു മക്കള്‍ ആണ്. പകുതി വരെ ഈ മൂന്നു മക്കളും ഉണ്ട്. പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ ഒരു മകനെ കാണുന്നില്ല. ആ റോള്‍ അഭിനയിച്ച നടന്‍ സുബൈര്‍ കഴിഞ്ഞ ആഗസ്റ്റില്‍ മരിച്ചത് കൊണ്ടാണ് പകുതിക്ക് ശേഷം കാണാതിരുന്നത്. പക്ഷെ കഥയിലും മാറ്റം വരുത്താന്‍ സംവിധായകനും രചയിതാക്കളും ശ്രദ്ധിക്കാത്തത് കൊണ്ടാണ് എന്ന് വ്യക്തം. അമ്മക്ക് വേണ്ടി വിവാഹം കഴിക്കുന്ന മകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അമ്മ എവിടെപ്പോയി എന്നത് ചോദിക്കാന്‍ പാടില്ലേ?
കഥയെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ രചയിതാക്കളുടെ എല്ലാ സിനിമകളുടെയും കൂടെ ഒരു അവിയല്‍ ആണ് ഈ സിനിമ എന്ന് പറയാം.
നമ്മുടെ സൂപ്പര്‍ താരങ്ങളെ മൂന്നു മണിക്കൂര്‍ സൂപ്പര്‍ താരങ്ങളായി തന്നെ കാണാന്‍ ഉള്ള അവസരം ആണ് ജോഷി നമുക്ക് തന്നിരിക്കുന്നത്. പടം തുടങ്ങി അവസാനം വരെ അവരെല്ലാം അവരായി തന്നെ നമുക്ക് ഫീല്‍ ചെയ്യുന്നു. ഇല്ലെങ്കില്‍ ചിടപ്പോള്‍ പടം പോട്ടിപ്പോയേനെ.ഓരോ രംഗങ്ങള്‍ ആയി എടുത്തു നോക്കുമ്പോള്‍ എല്ലാം നമ്മള്‍ എവിടെയൊക്കെയോ കണ്ടത് മാതിരി തോന്നും.അവസാനം അനിയന്റെ തെറ്റ് ഏറ്റെടുത്തു ജയിലില്‍ പോകാന്‍ തയ്യാറാകുന്ന ചേട്ടന്റെ കഥയൊക്കെ മലയാള സിനിമ ഒത്തിരി കണ്ടു മറന്ന കഥയല്ലേ? ജോഷി തന്നെ ഒത്തിരി തവണ പറഞ്ഞു പഴകിയ കഥാവസാനം ആയിപ്പോയി അത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഗാനങ്ങള്‍ക്ക് ദീപക്‌ ദേവ് ആണ് സംഗീതം. മോഹം കൊണ്ടാല്‍ എന്ന ഗാനം ആണ് കൂട്ടത്തില്‍ മികച്ചത് എന്ന് പറയണം. കേള്‍ക്കാന്‍ ഇമ്പം ഉള്ള ഈ ഗാനം റിമി ടോമിയും നിഖിലും രഞ്ജിത്തും ഒക്കെ ആണ് പാടിയത്. പാട്ട് അടിപൊളി എന്ന് മാത്രമല്ല ചിത്രീകരണവും അടിപൊളി ആയി എന്ന് പറയണം.
എനിക്ക് കേട്ടിരിക്കാന്‍ സുഖം തോന്നിയ ഒരു നല്ല ഗാനം ഇതില്‍ ഉണ്ട്. ആ ഗാനം വീണ്ടും വീണ്ടും കേള്‍ക്കാനും കാണാനും തോന്നുന്നു. ദിലീപും കാവ്യയും കൂടി പാടുന്ന ആ പാട്ട് ഒരു ആശ്വാസം ആണ്. മോഹന്‍ ലാലും ലക്ഷ്മി റായിയും കൂടി ഉള്ള പാട്ട് തരക്കേടില്ല എന്ന് പറയാം. സുരേഷ് ഗോപിയുടെ പാട്ട് ചേര്‍ക്കാത്തത് ഫാന്‍സിനു ഇഷ്ടപ്പെട്ടില്ല എന്ന് കേള്‍ക്കുന്നു.
സായികുമാരിനും വിജയരാഘവനും ഒക്കെ ഒന്നും ചെയ്യാന്‍ അവസരം കൊടുത്തില്ല ജോഷി. ഇത്രയും താരബാഹുല്യം ആയത് കൊണ്ട് ആകണം നായികമാര്‍ക്കെല്ലാം വളരെ ചുരുക്കി കുറച്ചു ഡയലോഗ് മാത്രം കൊടുത്തു. കവിയൂര്‍ പൊന്നമ്മ ഹരിശ്രീ അശോകന്‍ ബാബു ആന്റണി എന്നിങ്ങനെ കുറെ പേരെ ചുമ്മാ ഒന്ന് കാണിച്ചെന്ന് വരുത്തി. ജഗതിയും ശരത് കുമാറിനെയും ഗസ്റ്റ്‌ എന്ന് എഴുതി കാട്ടിയിരുന്നെങ്കില്‍ ആശ്വാസം ആകും ആയിരുന്നു.
സലിം കുമാറിനെയും സുരാജിനെയും വെറും ഭാസി ബഹദൂര്‍ കഥാപാത്രങ്ങള്‍ ആക്കി കളഞ്ഞു.സുരേഷ് കൃഷ്ണ, ബിജു മേനോന്‍, അനൂപ്‌ ചന്ദ്രന്‍ ശോഭ മോഹന്‍, ശ്രീകുമാര്‍ തുടങ്ങി എല്ലാവരും അവരുടെ ചെറിയ വലിയ വേഷങ്ങള്‍ ഭംഗി ആയി ചെയ്തു.
ധാരാളം താരങ്ങളെ വച്ച് എല്ലാവര്ക്കും പ്രാധാന്യം കൊടുത്തു നല്ല രീതിയില്‍ കഥ പറഞ്ഞ ട്വന്റി ട്വന്റി യിലെ മികവ് ജോഷി എവിടെയോ മറന്നു പോയി എന്ന് തോന്നുന്നു. പക്ഷെ അതിനു ജോഷിയെ കുറ്റം പറയേണ്ട കാര്യം ഇല്ല എന്നാണു തോന്നുന്നത്. കഥ എഴുതിയവര്‍ കഥാ പാത്രങ്ങല്‍ക്കൊന്നും ആത്മാവ് കൊടുത്തില്ല. അത് തന്നെ കാര്യം.
അനില്‍ നായരാണ് ക്യാമറ. ജോഷിയുടെ പഴയ സിനിമകളുടെ ഒപ്പം ഇല്ലെങ്കിലും തരക്കേടില്ല എന്ന് പറയാം. പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി തന്റെ ഭാഗം നന്നാക്കി എന്നാണു എന്റെ അഭിപ്രായം. കലാസംവിധായകനും കുറ്റം പറയാന്‍ ഒന്നും ഇല്ല. നല്ലത് എന്ന് തന്നെ പറയണം. ഏറ്റവും മികച്ചത് എഡിറ്റിംഗ് ആണ്. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിംഗ്. അടിപൊളി എന്ന് പറയണം.
മാഫിയ ശശിയും അനില്‍ അരശും ആണ് സംഘട്ടനം നിര്‍വ്വഹിച്ചത്. സുരേഷ് ഗോപിയും മോഹന്‍ലാലും പരസ്പരം അടിക്കുന്നത് ഒരു പുതുമ അവകാശപ്പെടാം . ഒരു കല്ല്‌ കടി തോന്നുന്നത് ബാബു ആന്റണിയെ വേദി വെക്കാന്‍ ശരത് കുമാര്‍ ബോണറ്റിനു മുകളില്‍ കൂടി മലക്കം മറിഞ്ഞു വരുന്ന രംഗം കാണുമ്പോള്‍ ആണ്. എന്തിനായിരുന്നു അത്രയും പാട് പെട്ടത് എന്ന് ചോദിക്കാന്‍ തോന്നും. നേരെ അങ്ങ് വേദി വച്ചാല്‍ പോരായിരുന്നോ?
ചിത്രം കണ്ടു തീരുമ്പോള്‍ ഒരു സംശയം മനസ്സില്‍ അവശേഷിക്കുന്നു. നമ്മുടെ ഒക്കെ വസ്തുക്കളുടെ ആധാരങ്ങളുടെ ഒറിജിനല്‍ വില്ലേജ്‌ ഓഫീസില്‍ സൂക്ഷിക്കുന്ന പതിവ് എന്ന് തുടങ്ങി? സാധാരണ അതൊക്കെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അല്ലെ സൂക്ഷിക്കുന്നത്?
പൊതുവില്‍ മോഹന്‍ ലാലിന്റെ ആരാധകരെ ഉള്‍പ്പെടെ സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്നു ചിത്രം. കൊള്ളാം എന്നും തരക്കേടില്ല എന്നും ഒക്കെ പറയാം. ജോഷിയുടെ പഴയ കാല സിനിമകളെ ഓര്‍ത്തു കാണാന്‍ കയറുന്നവര്‍ അതിശയിച്ചു പോകും എന്ന് മാത്രം. പടം സുപ്പര്‍ ഹിറ്റ്‌ ആയി ഓടാന്‍ ഉള്ള എല്ലാം ഉണ്ട്. അത് തന്നെ മതി നിര്‍മ്മാതാവിനും താരങ്ങള്‍ക്കും സംവിധായകനും.


Sunday, April 10, 2011

കേരളം തുലച്ച ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍.......


ഇനി ഒരു അഞ്ചു വര്ഷം കൂടി കിട്ടിയാല്‍ തേനും പാലും ഒക്കെ ഒഴുക്കാംഎന്നും  വന്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരുത്താം എന്നും പറയുന്ന നമ്മുടെ മുഖ്യ മന്ത്രിയും ഇടതു പക്ഷവും അവരുടെ വികസന വിരോധം കൊണ്ട് നമുക്ക് നഷ്ടപ്പെടുത്തിയത് ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ ആണ്. ആ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ലഭിക്കുമായിരുന്ന മൂന്നു ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം  കൂടി ആണ് നമുക്ക് നഷ്ടമായത് എന്നോര്‍ക്കുമ്പോള്‍ ആണ് ഇവര്‍ ചെയ്ത പാതകത്തിന്റെ വലിപ്പം മനസ്സിലാകുന്നത്.

               സ്വകാര്യ മൂലധനതോട് വാക്കുകളില്‍ വളരെ ഉദാരത കാട്ടിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ആയിരുന്നു പടിയിറങ്ങി പോകാന്‍ നില്‍കുന്നത്.കേരളം കണ്ട മികച്ച വ്യവസായ മന്ത്രിയെന്നും ധനകാര്യമാന്ത്രിയെന്നും ഒക്കെ ഇടതു പക്ഷം ഉയര്‍ത്തിക്കാട്ടുന്നവര്‍ അടങ്ങുന്ന മന്ത്രിസഭ അധികാരത്തില്‍ കേറിയ ആദ്യ വര്ഷം പ്രഖ്യാപിച്ചു കേരളത്തില്‍ ചുര്ങ്ങിയത് ഇരുപതിനായിരം കോടിയുടെ സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന്. വാക്കുകളില്‍ ഒതുങ്ങിയില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുപതിനായിരത്തില്‍ പരം കോടിയുടെ സ്വകാര്യ പദ്ധതികള്‍ പ്രക്യാപിക്കപ്പെട്ടു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍....
പിന്നെ വയസായികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളും മറ്റും നടന്നു. പ്രാഥമിക അനുമതികളും നല്‍കി. ഇപ്പോള്‍ അഞ്ചു വര്ഷം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നമുക്ക് കാണാം സ്വപ്ന പദ്ധതികള്‍ ഒന്നും നടന്നില്ല. എല്ലാം സ്വപ്നങ്ങള്‍ ആയി തന്നെ ഇരിക്കുന്നു. സ്വപ്നങ്ങള്‍ ഇപ്പോഴും സ്വപ്നങ്ങള്‍ ആയിത്തന്നെ ഇരിക്കുന്നത് നല്ലതാണെന്ന് പണ്ടാരോ പറഞ്ഞോ?
                 അനിശ്ചിതം ആയി ഇരിക്കുന്ന ഈ സ്വപ്ന പദ്ധതികള്‍ ഏതൊക്കെ ഒന്ന് നോക്കാം നമുക്ക്. ആദ്യത്തെ പദ്ധതി മാത്രം ആയിരിക്കും മലയാളികള്‍ക്ക് സുപരിചിതം. അതെ നമ്മുടെ സ്മാര്‍ട്ട് സിറ്റി തന്നെ. (അവസാന സമയത്ത് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ വീണ്ടും ഒപ്പിടെണ്ടി വന്നു എന്ന് മാത്രം.)  സൈബര്‍ സിറ്റി, ഹൈ ടെക് സിറ്റി, നോളെജ് സിറ്റി, കോഴിക്കോട് നോളെജ് പാര്‍ക്ക്‌, പത്തു പ്രത്യേക സാമ്പത്തിക മേഖലകള്‍ ...അതിലെ എഴാമത്തെയാണ് കൊച്ചിയിലെ സ്കൈ സിറ്റി. മൊത്തം മൂന്നു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ ആയിരുന്നു ഇതെല്ലാം കൂടി.
                 പദ്ധതികള്‍ മിക്കതും പല വിവാദങ്ങളില്‍ പെട്ടാണ് ഈ അവസ്ഥയില്‍ ആയത്.പരിസ്ഥിതി, അഴിമതി എന്നിവയുമായി ബന്ധപ്പെട്ടു ആണ് മിക്ക വിവാദങ്ങളും. സി പി എമ്മില്‍ മുഖ്യമന്ത്രി ഒരു ഭാഗത്തും ഔദ്യോഗിക ഗ്രൂപ്പിലെ മന്ത്രിമാര്‍ ഒരു ഭാഗത്തും നിന്നുണ്ടായ ഭിന്നതകള്‍, മുന്നണിയില്‍ സി പി ഐ, ആര്‍ എസ് പി എന്നീ കക്ഷികള്‍ പല പദ്ധതികളോടും കാണിച്ച എതിര്‍പ്പ് എന്നിവ ഒക്കെ ഈ ദുരവസ്ഥക്ക് കാരണമായി. ഇടതു മുന്നണിയുടെ ആഭ്യന്തരവും വ്യക്തി പരവും താത്വികവും ആയ വൈരുധ്യങ്ങള്‍ തന്നെയാണ് സര്‍ക്കാരിന്റെ ഈ പദ്ധതികള്‍ നടക്കാതിരിക്കാന്‍ കാരണം ആയത് .
പ്രോജെക്റ്റ്‌: സ്മാര്‍ട്ട് സിറ്റി

.
സ്ഥലം: ഐ ടി ടൌണ്‍ ഷിപ്പ്, കൊച്ചി.
നിക്ഷേപം: 1500 കോടി.
പ്രമോട്ടര്‍: ടീകോം,ദുബായ്‌.
പ്രാഥമിക അനുമതി: 2005
പാട്ടഭൂമിയിലെ കൈവശാവകാശത്തെ സംബന്ധിച്ച് സര്‍ക്കാരും ടീകോമുമായി ഉണ്ടായ തര്‍ക്കം പ്രമുഖ വ്യവസായി യൂസഫലിയുടെ മധ്യസ്തയില്‍ ഒത്തു തീര്‍പ്പാവാന്‍ അഞ്ചു വര്ഷം കഴിയേണ്ടി വന്നു എന്നത് തന്നെ സര്‍ക്കാരിന്റെ പിടിപ്പുകേട് ആണ്. അവസാനം ഒത്തു തീര്‍പ്പായി. പദ്ധതിക്ക്‌ തുടക്കം ഇടാന്‍ പ്രതിയ കരാറില്‍ ഒപ്പിട്ടു. ഇനി പുതിയ സര്‍ക്കാര്‍ വന്നിട്ട് വേണം എന്തെങ്കിലും ചെയ്യാന്‍.
പ്രോജെക്റ്റ്‌: ഹൈടെക് സിറ്റി, ഇന്ടഗ്രെറ്റഡ് ടൌണ്‍ഷിപ്പ്, കൊച്ചി.

പ്രൊമോട്ടര്‍: ശോഭാ ഡവലെപ്പെഴ്സ്, ബാന്ഗ്ലൂര്‍.
നിക്ഷേപം: 5000 കോടി.
ഐ ടി സ്ഥാപനങ്ങളും വാണിജ്യ പാര്‍പ്പിട സമുച്ചയങ്ങളും ഉദ്യാനങ്ങളും വിനോദ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആസൂത്രിതമായ ഒരു അത്യാധുനിക നഗരം ആയിരുന്നു പദ്ധതി.ശോഭാ ഗ്രൂപ്‌ വില കൊടുത്തു വാങ്ങിയ ഭൂമിയാണ്. പക്ഷെ പരിസ്ഥിതി പ്രശ്നം പറഞ്ഞു സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്‌ അനുമതി തടഞ്ഞു.അവിടെ ഉണ്ടായിരുന്ന കണ്ടല്‍ കാടുകള്‍ ആണ് പരിസ്ഥിതിക്ക് കാരണം പറഞ്ഞത്. കണ്ണൂരില്‍ പാര്‍ട്ടിക്ക് പാര്‍ക്ക്‌ ഉണ്ടാക്കാന്‍ കണ്ടല്‍ കാട് ഒരു പ്രശ്നം ആയില്ല എന്നുള്ളത് സമീപ കാല യാഥാര്‍ത്ഥ്യം. പദ്ധതി അവതാളത്തില്‍ ആക്കിയതില്‍ ഗൂഡാലോചന നടന്നു എന്ന് വ്യവസായ മന്ത്രി എളമരം കരീം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശത്രുവായ ഫാരിസ്‌ അബൂബക്കര്‍ ആയിരുന്നു ഇവിടത്തെ ഭൂമി വില്പനയുടെ പിന്നില്‍. അത് തന്നെയാണ് പദ്ധതിയില്‍ വി എസ് പാര പണിഞ്ഞതും എന്നാണു നാട്ടുകാരുടെ വാദം.
പ്രോജെക്റ്റ്‌: സ്കൈ സിറ്റി.                                                                    സ്ഥലം കൊച്ചി.

നിക്ഷേപം: 500 കോടി.
പ്രമോട്ടര്‍ : യശോരാം ഗ്രൂപ്പ്, കൊച്ചി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ യശോരാം ഗ്രൂപ്പ് മുന്നോട്ട് വച്ച പദ്ധതി പരിഗണിക്കാന്‍ മുഖ്യമന്ത്രി വി എസ് അധ്യക്ഷനായ ഉന്നത തല സമിതി വ്യവസായ വകുപ്പിനോട്‌ ആവശ്യപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ എല്ലാ അനുമതിയും കിട്ടിക്കഴിഞ്ഞ ഈ പദ്ധതിയെ കുഴക്കിയത് ഒരു പാലം ആണ്.പ്രോജെക്റ്റ്‌ മാറ്റി കൊടുക്കാന്‍ കേന്ദ്ര തീര പരിപാലന നിയമ അതോറിറ്റി പറഞ്ഞപ്പോള്‍ യശോരാം ഗ്രൂപ്പ് കോടതിയില്‍ പോയി.പാലത്തിന്റെ ഭാഗം മാത്രം ഭേദഗതി വരുത്തി സമര്‍പ്പിക്കാന ആണ് കോടതി ഉത്തരവ് ആയത്.
ദേശീയ ഹൈവേ ബൈപാസില്‍ കുണ്ടന്നൂര്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ്‌ വരെയും അവിടെ നിന്ന് സുഭാഷ്‌ ചന്ദ്രബോസ് റോഡ്‌ വരെയും കായലിന്റെയും നഗരത്തിന്റെയും മുകളിലൂടെ നാല് കിലോ മീറ്റര്‍ നീലുള്ള ഫ്ലൈ ഓവര്‍ ആണ് സ്കൈ സിറ്റി.ഈ ഫ്ലൈ ഓവറിന്റെ മധ്യത്തില്‍ പതിനെട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു വ്യാപാര- പാര്‍പ്പിട സമുച്ചയം ആണ് അഞ്ഞൂറ് കോടിയുടെ ഈ പദ്ധതി. ഫ്ലൈ ഓവര്‍ പണി തീര്‍ന്നാല്‍ സര്ക്കാറിനു സൌജന്യമായി കൊടുക്കുമെന്നും ടോള്‍ പിരിക്കില്ലെന്നും ഒക്കെ കരാറില്‍ ഉണ്ട്.ഫ്ലൈ ഓവറിന്റെ മേല്‍നോട്ടവും മാലിന്യ സംസ്കരണവും യശോരാമിന് ആയിരിക്കും. ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കേണ്ടി വരില്ല എന്ന കാര്യം കൊണ്ട് തന്നെ യാതൊരു പ്രശനവും ഉണ്ടാകില്ല എന്നതാണ് ഈ പദ്ധതിയുടെ നേട്ടം...ഫ്ലൈ ഓവറിലെ വാണിജ്യ പാര്‍പ്പിട സമുച്ചയത്തിലെ സ്ഥലം വിലക്കുന്നതാണ് യശോരാം കമ്പനിയുടെ ലാഭം.  എന്നാല്‍ പൊതു സ്വത്തായ കായലിന്റെ മുകളില്‍ പാലം  പണിഞ്ഞു അതില്‍ ഉയരുന്ന കെട്ടിടങ്ങള്‍ സ്വന്തം ആക്കാന്‍ സമ്മതിക്കില്ലെന്ന മുരട്ടു വാദം മുഖ്യ മന്ത്രിയില്‍ നിന്നുംഉണ്ടായപ്പോള്‍ പരിപാടി അവിടെ നിന്നു.
പക്ഷെ ആ കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഇരട്ടി മുതല്‍ മുടക്കുള്ള ഒരു വമ്പന്‍ ഗതാഗത സൌകര്യവും മറ്റു നഗര സൌകര്യങ്ങളും ഒക്കെ യാതൊരു മുതല്‍ മുടക്കും ഇല്ലാതെ കേരളത്തിന്‌ കിട്ടുന്ന കാര്യം വരട്ടു ചിന്താഗതിക്ക് മുന്‍പില്‍ മുട്ട് മടക്കി.ലോകത്ത് എവിടെയും ഇതുവരെയും വന്നിട്ടില്ലാത്ത ഈ പദ്ധതിക്ക് ഇപ്പോള്‍ യശോരാം പേറ്റന്റ് നു വേണ്ടി അപേക്ഷിചിരിക്കയാണ്.ഇനി വേറെ ഭരണം വരണം ഇത് നടപ്പിലാകാന്‍.
പ്രോജെക്റ്റ്‌: സൈബര്‍ സിറ്റി.
സ്ഥലം :ഐ ടി ടൌണ്‍ ഷിപ്പ് കൊച്ചി

നിക്ഷേപം: 4000 കോടി
പ്രമോട്ടര്‍ : ഹൌസില്‍ ആന്‍ഡ്‌ ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് .
അനുമതി കിട്ടിയത് 2007 ല്‍
എച്ച് എം ടിയുടെ കളമശേരിയില്‍ ഉള്ള ഭൂമി വാങ്ങി ബ്ലൂ സ്റാര്‍ റിയല്‍ എസ്റേറ്റ് എന്ന കമ്പനി തുടങ്ങാന്‍ ഉദ്ദേശിച്ച പദ്ധതി ആണ് ഇത്.
സംസ്ഥാന സര്‍ക്കാര്‍ വ്യവസായം തുടങ്ങാന്‍ എച്ച് എം ടിക്ക് നല്‍കിയ ഭൂമി വില്‍ക്കാന്‍ അവര്‍ക്ക് അവകാശം ഇല്ല എന്നാ വാദത്തില്‍ സി പി എം തന്നെ ആ പദ്ധതിയും തുടക്കത്തിലേ മുടക്കി.മന്ത്രി എളമരം കരീം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ശിലാ സ്ഥാപന ചന്ദങ്ങില്‍ നിന്നും നമ്മുടെ മുഖ്യ മന്ത്രി വിട്ടു നിന്നു.
എച്ച് എം ടിയുടെ ഭൂമി വില്പന ഹൈ കോടതി ആണ്ഗീകരിച്ചു. പക്ഷെ അപ്പോഴേക്കും ആഗോള സാമ്പത്തിക മാന്ദ്യം നിക്ഷേപകരെ അകറ്റി.
ഫലം അതും തുലഞ്ഞു കിട്ടി.
പ്രോജെക്റ്റ്‌: നോളെജ് പാര്‍ക്ക്‌.
സ്ഥലം: ഐ ടി എന്‍ക്ലേവ്. കോഴിക്കോട്‌ .

നിക്ഷേപം: 4000 കോടി.
പ്രമോട്ടര്‍: ആദിത്യ ബിര്‍ള ഗ്രൂപ്പ് .
പ്രാഥമിക അനുമതി: 2007
ആദിത്യ ബിര്‍ള യെ അറിയാത്ത മലയാളി കാണും .
പക്ഷെ ആദിത്യ ബിര്‍ള യെ അറിയാത്ത കോഴിക്കോട് കാരന്‍ കാണില്ല.
കോഴിക്കോട്‌ മാവൂരിലെ ഗ്വാളിയോര്‍ രയോന്‍സ്‌ ഓര്‍മയില്ലേ?
അതെ സ്ഥലത്ത് തന്നെ അവര്‍ തന്നെ തുടങ്ങാന്‍ ഉദ്ദേശിച്ച പ്രോജെക്റ്റ്‌ ആണ് നോളെജ് പാര്‍ക്ക്‌ .
റയോണ്‍സിലെ തൊഴിലാളി നേതാവ് ആയിരുന്ന  മന്ത്രി ഇളമരം കരീം മുന്‍ കൈ എടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ചു.
പക്ഷെ ഭൂമി വിലപനയെക്കുരിച്ചു വന്ന അഴിമതി ആരോപണങ്ങള്‍ ആ പദ്ധതിയും തുലച്ചു.
പ്രോജെക്റ്റ്‌: പ്രത്യേക സാമ്പത്തിക മേഖലകള്‍.

നിക്ഷേപം: 2500 കോടി.
അനുമതി: 2008
ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരുന്ന ഒരു പദ്ധതിയാണ് ഇത്.ഇരുപത്തി ഒന്ന് സാമ്പത്തിക മേഖലകള്‍ ആണ് വ്യവസായ വകുപ്പ്  ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് പത്തു ആയി കുറച്ചു.
പക്ഷെ മുഖ്യ മന്ത്രിയുടെ ഓഫീസില്‍ തന്നെ ഫയലുകള്‍ ഇരുന്നു. ഒന്നും നടന്നില്ല.സി പി ഐ, ആര്‍ എസ് പി കക്ഷികലുടെ എതിര്‍പ്പ് മൂലം ആണ് വി എസ് ഇതും മുക്കിയത്.കോയമ്പത്തൂരിലെ പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ ഈ പദ്ധതി അന്ഗീകരിചെന്കിലും കേന്ദ്ര കമ്മിറ്റി തീരുമാനം നേരിട്ട് അറിയിചാലെ നടത്തൂ എന്ന് വി എസ് വാശി പിടിച്ചപ്പോള്‍ പദ്ധതി  നിലച്ചു.
പക്ഷെ 2008 ല്‍ മന്ത്രിസഭ പത്തു മേഖലകള്‍ക്ക്‌ അനുവാദം നല്‍കി.അപ്പോഴേക്കും ആഗോള മാന്ദ്യം എല്ലാം തകര്‍ത്തു.
പ്രോജെക്റ്റ്‌: സാറ്റലൈറ്റ്‌ സിറ്റി.
സ്ഥലം: കിനാലൂര്‍, കോഴിക്കോട്.

നിക്ഷേപം: 2500 കോടി.
പ്രമോട്ടര്‍: സി ഐ ഡി ബി . മലേഷ്യ
പ്രാഥമിക അനുമതി: 2007
മന്ത്രി എളമരം കരീം മുന്‍കൈ എടുത്തു കൊണ്ട് വന്ന പ്രോജെക്റ്റ്‌ . മലേഷ്യന്‍ കമ്പനി പൂട്ടി എന്ന് പറഞ്ഞു വി എസ് അതും മുടക്കി.
അതെ .ഇത്രയും അനുകൂല സാഹചര്യങ്ങള്‍ കണ്‍ മുന്നില്‍ വന്നിട്ടും ഒന്ന് പോലും നടപ്പിലാക്കാന്‍ ഉള്ള മനസ്സ് കാണിക്കാതിരുന്ന ഇവരോട് നമ്മള്‍ ക്ഷമിക്കണമോ ?
നൂറോളം എന്ജിനീയറിംഗ് കോളേജുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളിളി നിന്നും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് യുവതീ യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുഅകയല്ലേ ഇവര്‍ ചെയ്തത്.
സ്വന്തം നാട്ടില്‍ ജോലി ചെയ്തു സ്വന്തം കുടുംബത്തോടും നാട്ടുകാരോടും ഒപ്പം ജീവിക്കാമെന്ന ഇവരുടെ സ്വപ്നഗ്നങ്ങള്‍ക്ക് ചിതയോരുക്കിയ ഇവരോട് നമ്മള്‍ എനഗനെ പ്രതികരിക്കണം എന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യം ഇല്ല എന്ന് കരുതുന്നു.