Sunday, March 22, 2009

കമ്മ്യൂനിസ്ടുകാര്‍ വറ്റിച്ച ഒരു കടല്‍..ARALSEA


















































സമുദ്രജലം ബക്കറ്റില്‍ കോരി എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ പിണറായി സഖാവ് കാണാന്‍ ഇതാ നിങ്ങള്‍ കമ്മ്യൂനിസ്ടുകാര്‍ വറ്റിച്ച ഒരു കടല്‍..അറാല്‍സീ എന്ന ഈ സമുദ്രം ഇപ്പോള്‍ ഒരു സമുദ്രം അല്ല.ഉസ്ബെകിസ്ഥാനിലും കസാകിസ്ഥാനിലുമായി കിടക്കുന്ന ഈ മരുഭൂമി(?) മനുഷ്യ മനസാക്ഷിയോട് ഒത്തിരി ചോദ്യങ്ങള്‍ ചോദിക്കുന്നു.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രണ്ടു രാജ്യത്തിലെയും ജനങ്ങള്‍ പറയും കമ്മ്യൂനിസ്ടുകാരന്റെ കടല്‍ക്കഥകള്‍.ലോകത്തിലെ നാലാമത്തെ വലിയ കടല്‍ അങ്ങനെ ഒരു വലിയ മരുഭൂമി ആക്കിയ കഥകള്‍



കസാകിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും പരുത്തി കൃഷിക്ക് ആവശ്യത്തിനു വെള്ളം കിട്ടാന്‍ വേണ്ടി റഷ്യയില്‍ കമ്മ്യൂനിസ്ടുകാര്‍ അധികാരത്തില്‍ വന്നയുടനെ അരാള്‍ സീ രണ്ടു വന്‍ ചാലുകള്‍ വെട്ടി ഈ സ്റ്റേറ്റ് കളിലേക്ക് തിരിച്ചുവിട്ടു.വളരെ നാളുകള്‍ കഴിഞ്ഞപ്പോള്‍ സമുദ്രം വറ്റി വരണ്ടു മരുഭുമിയായി. കസാകിസ്ഥാനും ഉസ്ബെക്കിസ്ഥാനും പരുത്തി കൃഷിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എതിയെന്കിലും ഈ സമുദ്ര തീര നിവാസികളുടെ കഷ്ടകാലം ഇനിയൊരിക്കലും തീരാന് സാധ്യത ഇല്ല. സമീപ സ്ഥലമെല്ലാം ശുദ്ധ ജലം കിട്ടാതെ വലയുന്നു. ഒരു മരം പോലും വളരില്ല ഈ ഉപ്പു നിറഞ്ഞ മണ്ണില്‍. പറഞ്ഞാല്‍ അവസാനിക്കാത്ത ഒത്തിരി പരിസ്ഥിതി പ്രശ്നങ്ങള്‍ കൊണ്ടു ഇവരുടെ ജീവിതം നരകിക്കുന്നു. ഗോര്‍ബച്ചേവ് വന്നു കമ്മ്യൂണിസം നശിപ്പിച്ച്ചെന്കിലും ഇവരുടെ കഷ്ടപ്പാടുകള്‍ ഒരിക്കലും തീരില്ല. ഇനി പറയൂ കടല്‍ വെള്ളം വറ്റിക്കാനും ബക്കറ്റില്‍ കോരി എടുക്കാനും പിണറായിക്കും അച്ചുമാമനും പറ്റുമോ? കടലല്ല എന്തു വേണമെന്കിലും ഇവര്‍ വറ്റിക്കും. അതാണ്‌ കമ്മ്യുണിസം.......




Saturday, March 14, 2009

വനിതകളുടെ ശബരിമല









ആറ്റുകാല്‍ ക്ഷേത്രത്തിനെ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ വനിതകളുടെ ശബരിമല ആയി പ്രഖ്യാപിച്ചിരിക്കുന്നു.ഇതിനായി പരിശ്രമിച്ച നമ്മുടെ പ്രിയന്കരിയായ ശ്രിമതി.സോണിയാ ഗാന്ധിക്ക് ആശംസകള്‍


പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ