
ഇടുക്കി,എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു
കേരള സംസ്ഥാനം രുപീകരിക്കുന്നതിനു മുന്‍പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നമുക്കായി കാത്തു വച്ചിരിക്കുന്നത് 5 ജില്ലകളെ വിഴുങ്ങുന്ന ജല ബോംബ് ആണ്.
പ്രധാനമായും എറണാകുളം ഇടുക്കി ജില്ലകളെ നാമാവശേഷം ആക്കും .

മൂലത്തര ഡാം അപകടം കണ്ടില്ലേ?
സമീപ ഭാവിയില്‍ മുല്ലപ്പെരിയാറില്‍ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ച് നമുക്ക് വ്യക്തമായ മുന്നരിപ്പായി നാമിത് കണ്ടില്ലെങ്കില്‍
പിന്നെ ഈ രണ്ടു ജില്ലയും അവിടത്തെ ജനതയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രം ആകും.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകള്‍ കോടതിയെ അറിയിക്കുന്നതിനായി ജലവിഭവ വകുപ്പ് ഇടക്കാല റിപ്പോര്‍ട്ട്
തയ്യാറാക്കിയിരുന്നു.അതില്‍ പറയുന്നത് എന്താണെന്നു നോക്കുന്നത് നമുക്ക് നല്ലതാണ്.


.
പേമാരിയുടെയോ ഭൂകംബതിന്ടെയോ രൂപത്തിലെത്തുന്ന താളപ്പിഴകള്‍ മുല്ലപ്പെരിയാറിനെ ജലബോംബ് ആക്കി മാറ്റും.
ഈ റിപ്പോര്‍ട്ട് കണ്ടിട്ട് ഇനിയും നമ്മള് vaayum നോക്കിയിരുന്നാല്‍ പിന്നെ ചിന്തിക്കാന്‍ പോലും സമയം കിട്ടില്ല.
അത്രയ്ക്ക് ഭയാനകമായ വിപത്ത് ആണ് നമ്മളെ അഭിമുകീകരിക്കുന്നതു.
ഇതില്‍ പറയുന്ന പോലെ ഒരു താളപ്പിഴ സംഭവിച്ചാല്‍ എന്താണ് ഉണ്ടാകുക എന്ന് ചിന്തിച്ചു നോക്കിയോ?
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തിരദേശ ജില്ലകളായ ഇടുക്കിയിലെയും എറണാകുളം ജില്ലയിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആകും..മുല്ലപ്പെരിയാറിലെ വെള്ളം താങ്ങാന്‍ പറ്റാതെ വന്നാല്‍ ൩൫
കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടും തകരും.അങ്ങനെ
രണ്ടു അണക്കെട്ടുകള്‍ ഒരുമിച്ചു തകരുന്ന വന്‍ വിപതിലേക്ക് കേരളം എത്തും.
മുല്ലപ്പെരിയാറിന് തൊട്ടു താഴെയാണ് വണ്ടിപ്പെരിയാര്‍ പാലം.
ഈ പാലതിനെക്കാള്‍ ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളം ഒഴുകും...
ജലനിരപ്പ് ആറു മീറ്റര്‍ ഉയരുന്നതോടെ അര മണിക്കുരിനുള്ളില്‍ തൊട്ടടുത്ത പഞ്ചായത്തുകള്‍ ആയ
വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്കൊവില്‍ എന്നിവ മുഴുവനായി വെള്ളത്തിനടിയില്‍ ആകും.
രക്ഷാപ്രവര്‍ത്തനം നടക്കാത്ത തരത്തില്‍ വെള്ളത്തിനടിയില്‍ ആകും.
ഏകദേശം 15 TMC അതായത് 42000 കോടി ലിറ്റര്‍ വെള്ളമാണ് ഒറ്റയടിക്ക് മുല്ലപെരിയാരില്
നിന്നും ഒഴുകിയെത്തുക.
15 TMC സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാറിലെ പ്രളയജലം ഉള്‍ക്കൊള്ളാന്‍
25 TMC സംഭാരന്‍ ശേഷിയുള്ള ഇടുക്കി അണക്കെട്ടിനു കഴിഞ്ഞില്ലെങ്കില്‍ രണ്ടും കൂടി 45 TMC വെള്ളമാണ് പ്രവഹിക്കുക.
നിലവില്‍ അറുപതു ശതമാനം വെള്ളമുള്ള ഇടുക്കിക്ക് ബാകിയുള്ള സ്ഥലത്ത് മാത്രമേ പ്രളയജലം ഉള്‍ക്കൊള്ളാന്‍ കഴിയൂ.
വന്‍ ഒഴുക്കില്‍ കല്ലും മണ്ണും ഇടുക്കിയില്‍ എത്തും.
അപ്പോള്‍ സംഭാരന്‍ ശേഷി വിണ്ടും കുറയും.
ഇങ്ങനെ വരുമ്പോള്‍ അപകടം മുന്‍കൂട്ടി കണ്ടു ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് തുറന്നു വിട്ടു
ജലനിരപ്പ് കുറയ്ക്കുകയാണ് ഭാഗികമായ പോംവഴി.
കാലങ്ങളായി തുറക്കാത്ത പശ്ചിമ ഘട്ട പര്‍വത നിരകളുടെ ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിന്റെ സ്ഥാനം തന്നെ വിപത്തിന്റെ ആഴം കൂട്ടുന്നു.
പുനരധിവാസം അസാധ്യം.ആളുകളെ മാറി പാര്‍പ്പിക്കാന്‍ പറ്റുന്ന വെള്ളം കേറാത്ത ഉയരത്തിലുള്ള രണ്ടു സ്കൂളുകള്‍ മാത്രമേ അവിടെ ഉള്ളു.
മുല്ലപ്പെരിയാറില്‍ സ്പില്‍ വെ മാത്രം ആണുള്ളത്.
അടിയിലെ കവാടം ഇല്ല.
മുന്‍കൂട്ടി അറിഞ്ഞാല്‍ പോലും ജലം ഒഴുക്കി കളയാന്‍ കഴിയില്ല.
താഴെയുള്ള സ്ലൂയിസ് ഗേറ്റ് നിര്മിചിട്ടില്ലാതതിനാല്‍ അപകടകരമായ തോതില്‍ ജലം ഉയരും.
ഇതോടെ 136 അടി ഉയരത്തില്‍ സംഭരിക്കുന്ന വെള്ളം മുഴുവനും പുറത്തേക്കു പോകും.
പിന്നെ നമ്മള്‍ക്ക് ഈ രണ്ടു ജില്ലകള്‍ സ്വപ്നം മാത്രം ആകും.
മൂന്നു സാധ്യതകള്‍ ആണ് ഡാം തകരാന്‍ കാരണം ആകുക.
മുല്ലപ്പെരിയാറിന് ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയില്ല.
ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യ അന്യമായ കാലത്ത് നിര്‍മിച്ച ഈ ഡാം റിക്ടര്‍ സ്കെയില്‍ 6.5 ശേഷിയുള്ള
ഭൂകമ്പത്തില്‍ അണക്കെട്ട് തകരും.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നാലും ഡാം തകരും.
മൂന്നാമതായി ബലക്ഷയം മൂലം ഡാമില്‍ ചോര്‍ച്ച രൂപപ്പെട്ടു തകരാം.
ഇപ്പോള്‍ തന്നെ ഡാമില്‍ ചോര്‍ച്ച തുടങ്ങിയിട്ടുണ്ട് .
അതായത് ഒരു വന്‍ വിപത്ത് നമ്മുടെ അടുത്തു തന്നെ കാത്തു നില്ക്കയാണ്.
ഇനിയും നമ്മള് നോക്കി ഇരിക്കണോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞു.