Friday, November 13, 2009

അപകടം!! കേരളത്തിലെ 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു



ഇടുക്കി,എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു
കേരള സംസ്ഥാനം രുപീകരിക്കുന്നതിനു മുന്‍പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നമുക്കായി കാത്തു വച്ചിരിക്കുന്നത് 5 ജില്ലകളെ വിഴുങ്ങുന്ന ജല ബോംബ്‌ ആണ്.
പ്രധാനമായും എറണാകുളം ഇടുക്കി ജില്ലകളെ നാമാവശേഷം ആക്കും .


മൂലത്തര ഡാം അപകടം കണ്ടില്ലേ?
സമീപ ഭാവിയില്‍ മുല്ലപ്പെരിയാറില്‍ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ച് നമുക്ക് വ്യക്തമായ മുന്നരിപ്പായി നാമിത് കണ്ടില്ലെങ്കില്‍
പിന്നെ ഈ രണ്ടു ജില്ലയും അവിടത്തെ ജനതയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രം ആകും.
അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്‍റെ ആശങ്കകള്‍ കോടതിയെ അറിയിക്കുന്നതിനായി ജലവിഭവ വകുപ്പ് ഇടക്കാല റിപ്പോര്‍ട്ട്‌
തയ്യാറാക്കിയിരുന്നു.അതില്‍ പറയുന്നത് എന്താണെന്നു നോക്കുന്നത് നമുക്ക് നല്ലതാണ്.


.
പേമാരിയുടെയോ ഭൂകംബതിന്ടെയോ രൂപത്തിലെത്തുന്ന താളപ്പിഴകള്‍ മുല്ലപ്പെരിയാറിനെ ജലബോംബ്‌ ആക്കി മാറ്റും.
ഈ റിപ്പോര്‍ട്ട് കണ്ടിട്ട് ഇനിയും നമ്മള്‍ vaayum നോക്കിയിരുന്നാല്‍ പിന്നെ ചിന്തിക്കാന്‍ പോലും സമയം കിട്ടില്ല.
അത്രയ്ക്ക് ഭയാനകമായ വിപത്ത് ആണ് നമ്മളെ അഭിമുകീകരിക്കുന്നതു.
ഇതില്‍ പറയുന്ന പോലെ ഒരു താളപ്പിഴ സംഭവിച്ചാല്‍ എന്താണ് ഉണ്ടാകുക എന്ന് ചിന്തിച്ചു നോക്കിയോ?
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ തിരദേശ ജില്ലകളായ ഇടുക്കിയിലെയും എറണാകുളം ജില്ലയിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആകും..മുല്ലപ്പെരിയാറിലെ വെള്ളം താങ്ങാന്‍ പറ്റാതെ വന്നാല്‍ ൩൫
കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടും തകരും.അങ്ങനെ
രണ്ടു അണക്കെട്ടുകള്‍ ഒരുമിച്ചു തകരുന്ന വന്‍ വിപതിലേക്ക് കേരളം എത്തും.

മുല്ലപ്പെരിയാറിന് തൊട്ടു താഴെയാണ് വണ്ടിപ്പെരിയാര്‍ പാലം.
ഈ പാലതിനെക്കാള്‍ ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളം ഒഴുകും...
ജലനിരപ്പ്‌ ആറു മീറ്റര്‍ ഉയരുന്നതോടെ അര മണിക്കു‌രിനുള്ളില്‍ തൊട്ടടുത്ത പഞ്ചായത്തുകള്‍ ആയ
വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്കൊവില്‍ എന്നിവ മുഴുവനായി വെള്ളത്തിനടിയില്‍ ആകും.
രക്ഷാപ്രവര്‍ത്തനം നടക്കാത്ത തരത്തില്‍ വെള്ളത്തിനടിയില്‍ ആകും.
ഏകദേശം 15 TMC അതായത് 42000 കോടി ലിറ്റര്‍ വെള്ളമാണ് ഒറ്റയടിക്ക് മുല്ലപെരിയാരില്‍
നിന്നും ഒഴുകിയെത്തുക.
15 TMC സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാറിലെ പ്രളയജലം ഉള്‍ക്കൊള്ളാന്‍
25 TMC സംഭാരന്‍ ശേഷിയുള്ള ഇടുക്കി അണക്കെട്ടിനു കഴിഞ്ഞില്ലെങ്കില്‍ രണ്ടും കൂടി 45 TMC വെള്ളമാണ് പ്രവഹിക്കുക.
നിലവില്‍ അറുപതു ശതമാനം വെള്ളമുള്ള ഇടുക്കിക്ക് ബാകിയുള്ള സ്ഥലത്ത് മാത്രമേ പ്രളയജലം ഉള്‍ക്കൊള്ളാന്‍ കഴിയൂ.
വന്‍ ഒഴുക്കില്‍ കല്ലും മണ്ണും ഇടുക്കിയില്‍ എത്തും.
അപ്പോള്‍ സംഭാരന്‍ ശേഷി വിണ്ടും കുറയും.
ഇങ്ങനെ വരുമ്പോള്‍ അപകടം മുന്‍കൂട്ടി കണ്ടു ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് തുറന്നു വിട്ടു
ജലനിരപ്പ്‌ കുറയ്ക്കുകയാണ് ഭാഗികമായ പോംവഴി.
കാലങ്ങളായി തുറക്കാത്ത പശ്ചിമ ഘട്ട പര്‍വത നിരകളുടെ ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിന്റെ സ്ഥാനം തന്നെ വിപത്തിന്റെ ആഴം കൂട്ടുന്നു.
പുനരധിവാസം അസാധ്യം.ആളുകളെ മാറി പാര്‍പ്പിക്കാന്‍ പറ്റുന്ന വെള്ളം കേറാത്ത ഉയരത്തിലുള്ള രണ്ടു സ്കൂളുകള്‍ മാത്രമേ അവിടെ ഉള്ളു.
മുല്ലപ്പെരിയാറില്‍ സ്പില്‍ വെ മാത്രം ആണുള്ളത്.
അടിയിലെ കവാടം ഇല്ല.
മുന്‍കൂട്ടി അറിഞ്ഞാല്‍ പോലും ജലം ഒഴുക്കി കളയാന്‍ കഴിയില്ല.
താഴെയുള്ള സ്ലൂയിസ്‌ ഗേറ്റ് നിര്മിചിട്ടില്ലാതതിനാല്‍ അപകടകരമായ തോതില്‍ ജലം ഉയരും.
ഇതോടെ 136 അടി ഉയരത്തില്‍ സംഭരിക്കുന്ന വെള്ളം മുഴുവനും പുറത്തേക്കു പോകും.
പിന്നെ നമ്മള്‍ക്ക് ഈ രണ്ടു ജില്ലകള്‍ സ്വപ്നം മാത്രം ആകും.
മൂന്നു സാധ്യതകള്‍ ആണ് ഡാം തകരാന്‍ കാരണം ആകുക.
മുല്ലപ്പെരിയാറിന് ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയില്ല.
ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യ അന്യമായ കാലത്ത് നിര്‍മിച്ച ഈ ഡാം റിക്ടര്‍ സ്കെയില്‍ 6.5 ശേഷിയുള്ള
ഭൂകമ്പത്തില്‍ അണക്കെട്ട് തകരും.
കനത്ത മഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നാലും ഡാം തകരും.
മൂന്നാമതായി ബലക്ഷയം മൂലം ഡാമില്‍ ചോര്‍ച്ച രൂപപ്പെട്ടു തകരാം.
ഇപ്പോള്‍ തന്നെ ഡാമില്‍ ചോര്‍ച്ച തുടങ്ങിയിട്ടുണ്ട് .
അതായത് ഒരു വന്‍ വിപത്ത് നമ്മുടെ അടുത്തു തന്നെ കാത്തു നില്‍ക്കയാണ്‌.
ഇനിയും നമ്മള്‍ നോക്കി ഇരിക്കണോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞു.



27 comments:

meegu2008 said...

ശരിയാണ്....ഇതു സംഭവിക്കാം ...............

വര്‍ദ്ധിച്ചു വരുന്ന ജല ദുരന്തങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്....ഈ കവിതയില്‍ കൂടി ഞാന്‍ ലളിതമായി അവതരിപ്പിക്കുന്നു ഇവിടെ.....

.. said...

വളരെ നന്നായി....ഞാനും ഇതിനെക്കുറിച്ച്‌ ബ്ലോഗില്‍ പറഞ്ഞ്ട്ടുണ്ടായിരുന്നു...കാണുമെന്നു വിശ്വസിക്കുന്നു............ഇവിടെ ക്ലിക്കുക

poor-me/പാവം-ഞാന്‍ said...

Let us start thinking after the worst has happened...

Muralee Mukundan , ബിലാത്തിപട്ടണം said...

തീർച്ചയായും ഒരു ബോധവൽക്കരണ പോസ്റ്റ്..
വളരെ നല്ല കാര്യം.

Appu Adyakshari said...

വളരെ നല്ല പോസ്റ്റ്. ഇത്തരം ബോധവൽക്കരണമാണ് കേരളത്തിന് ആവശ്യം.

നിരക്ഷരൻ said...

താങ്കളുടെ ഈ ലേഖനം വായിച്ചിരുന്നു. വായിച്ചതിന് ശേഷമാണ് അതിന്റെ ലിങ്ക് http://rebuilddam.blogspot.com/ എന്ന ബ്ലോഗില്‍ കൊടുത്തത്.

എല്ലാ മലയാളം ബ്ലോഗേഴ്സും സേവ് കേരള എന്ന ലോഗോ സ്വന്തം ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബ്ലോഗേഴ്സ് നടത്തുന്ന മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

something made said...

Please do the needful...

4abetterworld said...

Good work! Keep it up!

കടലോരം said...

Let this be a strong campaign. Our politicians has to take necessary steps to solve this. "Chandrasekhara Rao" of Andrapradesh is an example. Support only for those who are staying for this issue.

sunil s nair said...

This is really shocking and needs to be addressed on the highest priority... To all those who can really make a change, lets start from the very base. Politicians and administratrive people.. open your eyes and realise that flood has no difference between common man and politicians.

If you do not act... rest will be history. Think.. your due dilegence can save millions of innocent lifes...

Do not wait a single second more to act.... Pleaseeeeeeeeee.

JISSU PULIMALAYIL said...

WANT TO SHOOT ALL THE POLITICAL PIMBS....
NADINE RESHICHILLENKILUM JANAGALE SHISHIKKATHIRUNNUKUDE EVANMARKKU....
REALLY FEEL PITY ABOUT INDIAN POLITICS....

Mohammed Iqbal Noori said...

ബ്ലോഗ് വായിച്ചു. അധികാരികളുടെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നത് പോലെ ഉണ്ടായാല്‍ ആ സമയത്ത് വേണ്ടത് ചെയ്യാം.
with best regards,
http://mohammediqbal.spaces.live.com

Unknown said...

please save us......we all have to live here.....do something regarding this wit court.....forwrd this to court with signature from all people staying under dam.....

dias said...

ശരിയാണ്....ഇതു സംഭവിക്കാം ...............

Unknown said...

very good article. but we need to think how many malayalees or indians will support for this and come forward.

Unknown said...

As i blog in pachu, let us take immediate steps thru scientific and engineering analysis once done, meanwhile, let us also ensure that tamil interest is also safe gaurded,consider them as our brothers and they are the whole veg suppllier for kerala. john.panicker@mccann.com

ചാഞ്ചല്യന്‍് said...

അച്ചുമ്മാനും മുല്ലപ്പെരിയാറിനെ പറ്റി മിണ്ടാതെയായി. ...ക്ഷമിക്കണം മിണ്ടാതെയാക്കി... മുല്ലപ്പെരിയാറിലെ വെള്ളം നമ്മുടെ എന്ന് പറഞ്ഞ അമ്മാവന്‍ നെയ്യാര്‍ ഡാമിലെ വെള്ളം കൂടി വിട്ടു കൊടുത്തു മാതൃക കാട്ടി. റെയില്‍വേ സോണ്‍ എന്ന് പറഞ്ഞു പാലക്കാടു ഡിവിഷന്‍ കൂടി വിട്ടു കൊടുത്തു. പെണ്‍്വാണിഭക്കാരെ കയ്യാമം വക്കും എന്ന് പറഞ്ഞിട്ട് സന്തോഷ്‌ മാധവന്മാര്‍ മന്ത്രി പുത്രന്മാരുമായി ബിസിനസ്‌ ഉണ്ടാക്കി. മൂന്നാറിനെ ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ സഖാക്കള്‍ തന്നെ കയ്യേറ്റക്കാരായി. മലപ്പുറം കത്തി, അമ്പും വില്ലും എന്തൊക്കെ ആയിരുന്നു.... ഇനി അടുത്ത് വരാന്‍ പോകുന്നവന്മാരോ കള്ളന്റെ അമ്മക്ക് കഞ്ഞിയും, കപ്പയും, ചമ്മന്തിയും വക്കുന്നവന്മാര്‍...ശിവ ശിവ... WE ARE GOD'S OWN COUNTRIES...

Arun said...

Really good work

Reynold P J said...

We really need 2 act ,
I've lost faith in politicians and judiciary .....
I pray to god that nothing worse happens!

Anonymous said...

SATHYAM............ITHINU KAARANAM VERE AARUMALLA...IOOPL BHARIKKUNNAVARUM NERATHE BHARICHIRUNNAVARUMAAYA PARAMA NAARIKAL THANNE...[ SORRY 4 THE BAD WORDS].

SUBASH, UK.

Unknown said...

save kerala
save kerala
save kerala.

unni said...

good work

Ajish said...

മുല്ലപ്പെരിയാര്‍ : 136 അടി കവിഞ്ഞു,ആശങ്കയോടെ ജനം തെരുവില്‍ http://www.maxnewsonline.com/2011/11/28/53664/

Phils Mathew Mappilasseril said...

mattoru sunami style pirivinu karanamavum

ബഷീർ said...

മാത്സ് ബ്ലോഗ് വഴി വന്നു വായിച്ചു..

നന്നായി ലേഖനം

Anonymous said...

"Rally Good Work"

jarshid said...

Save Kerala .......
Save Human Life..........