Monday, October 5, 2009

ഇവരെ സൂക്ഷിക്കുക



അയിരൂര്‍ അശ്വതിഭവനില്‍ ശിവപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ തെന്മലയില്‍നിന്നും വര്‍ക്കല പോലീസ് അറസ്റ്റുചെയ്ത പ്രതികള്‍ ഇവരാണ്. കൊല്ലം ഇളമ്പല്ലൂര്‍ പെരുമ്പുഴ സരസ്വതിഭവനില്‍ സോമന്‍ എന്ന സുഭാഷ് (26), അയിരൂര്‍ ഇലകമണ്‍ ചാരുംകുഴി എസ്.എസ്. സദനത്തില്‍ സുനില്‍ (26), പള്ളിമണ്‍ വിളിച്ചിക്കാല വള്ളക്കടവ് ചരുവിള പുത്തന്‍വീട്ടില്‍ സുധി (22) എന്നിവര്‍ ആണ് പ്രതികള്‍. ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരാണിവര്‍. പ്രതികളെ കാണാന്‍ പോലീസ് വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിയാത്തവിധം ജനങ്ങള്‍ തടിച്ചുകൂടി. കൊലപാതകം ആസൂത്രണംചെയ്തതായി കരുതുന്ന ചാരുംകുഴിയിലെ സുനിലിന്റെ വീട്ടിലാണ് പ്രതികളെ തെളിവെടുപ്പിനായി ആദ്യം കൊണ്ടുവന്നത്. സംഭവത്തിന്റെ തലേദിവസം പ്രതികള്‍ ഇവിടെ തങ്ങിയതായും സൂചനയുണ്ട്. സംഭവദിവസം കൂടുതല്‍ കൃത്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ ആലോചിച്ചിരുന്നു. എന്നാല്‍ യാത്രചെയ്തിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞതുകാരണം പദ്ധതി തകിടംമറിഞ്ഞതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പോലീസ്‌വാഹനം കണ്ടെന്ന സംശയത്തില്‍ വേഗതയിലോടിച്ചപ്പോഴാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. മറിഞ്ഞ വാഹനം പിന്നീട് വേങ്കോട് താന്നിമൂട് കോളനിയിലെ ഒരു വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികളെ തെളിവെടുപ്പിനായി കോവൂര്‍ കോളനിയിലെത്തിച്ചു. അവിടെ ചിലരെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് കരുതുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം പോലീസിന് ചോര്‍ത്തുന്നുവെന്ന സംശയംകാരണമാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. ഇതിനായി പല പ്രാവശ്യം ശ്രമിച്ചിട്ടും പദ്ധതി പാളുകയായിരുന്നു. പോലീസ് ഓട്ടോയില്‍ ഇവരെ പിന്തുടരുന്നുവെന്ന സംശയമായിരുന്നു പദ്ധതി തകരാന്‍ കാരണം. ഈ സംഘത്തിന്റെ വെട്ടേറ്റ അശോകന്റെ ചായക്കടയിലും തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നു. പുലര്‍ച്ചെ ബൈക്കില്‍ കടയിലെത്തിയ പ്രതികള്‍ ചായയും വടയും വേണമെന്നാവശ്യപ്പെട്ടു. അതിന് താമസമുണ്ടെന്ന് അശോകന്‍ പറഞ്ഞപ്പോള്‍ സിഗററ്റ് വേണമെന്നായി. സിഗററ്റ്എടുക്കാനായി തിരിഞ്ഞപ്പോഴാണ് അശോകന് വെട്ടേറ്റത്. ബൈക്കിന് പിറകിലിരുന്നയാളാണ് വെട്ടിയതെന്ന് തെളിവെടുപ്പില്‍ ബോധ്യമായി. പിന്നീട് വെള്ളിയാഴ്ചക്കാവിലും വടശ്ശേരിക്കോണം അംബേദ്കര്‍ കോളനിയിലും പ്രതികളെ കൊണ്ടുവന്നു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇനിയും കണ്ടെടുത്തിട്ടില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ്‌ചെയ്തു.
ഇവരുടെ എല്ലാം നേതൃത്വം ഒരു വക്കിലിനാണ് എന്നത് വളരെ ചിന്തനീയമായ ഒരു കാര്യം ആണ്.ഇങ്ങനെ ഉള്ള ഒരു സംഘടന ഉണ്ടാക്കി എടുക്കുകയും അതിനെ ഇത്രയും വളര്‍ത്തുകയും ചെയ്യുവാന്‍ ഈ ചെറിയ ദളിതന്മാര്‍ക്ക് കഴിയുമോ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.ഇതിനൊക്കെയുള്ള പണം അവര്‍ക്ക് എവിടെ നിന്ന് കിട്ടുന്നു.അതിനൊക്കെ ഉപരി ഇവര്‍ കൊല്ലാനും വെട്ടാനും തിരഞ്ഞെടുത്തതു എന്തുകൊണ്ട് ഇവരെ രണ്ടു പേരെ മാത്രം ആയി എന്നുള്ളത് പോലീസുകാര്‍
കണ്ടു പിടിക്കണം.മരിച്ചയാളും പരിക്ക് പറ്റിയ ആളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും ഇതുവരെ ഒരു പത്രത്തിലും കണ്ടില്ല.അവര്‍ക്ക് രണ്ടു പേര്‍ക്കും ആരെങ്കിലും ആയി ശത്രുത ഉണ്ടാകാന്‍ വഴിയുള്ള എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുന്നതും അത്യാവശ്യമാണ്.ചിലപ്പോള്‍ ഇതും ആസൂത്രിതമായ ഒരു ഗുണ്ടാ ആക്രമണം ആകാന്‍ ചാന്‍സ് ഉണ്ട്.ഇത് പോലെ ഒരു സംഘടനയുടെ ലേബലില്‍ ആകുമ്പോള്‍ ശരിയായ സൂത്രധാരന് മറഞ്ഞു നില്‍ക്കാന്‍ പറ്റുന്നതാണ്.കേസന്യോഷണം ആ വഴിക്കും പോകുന്നത് ഈ സംഭവത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത മാറ്റാന്‍ സഹായിക്കുന്നതാണ്.അത് എത്രയും പെട്ടെന്ന് വേണ്ടതും ആണ്.ഇങ്ങനെ ശരിക്കും നക്സല്‍ രിതിയിലുള്ള ഒരു ആക്രമണം ഉണ്ടായിട്ടും ഈ സംഘടനയെ നിരോധിക്കാന്‍ എന്ത് കൊണ്ടു നമ്മുടെ ഭരണപക്ഷം തിരുമാനിക്കുന്നില്ല എന്നതും ഇത്തരുണത്തില്‍ ചിന്തിക്കേണ്ടത് ആണ്.

1 comment:

Anonymous said...

[B]NZBsRus.com[/B]
Escape Idle Downloads With NZB Downloads You Can Instantly Find HD Movies, Console Games, MP3 Singles, Software & Download Them at Dashing Speeds

[URL=http://www.nzbsrus.com][B]Usenet[/B][/URL]