ബാവുട്ടിയുടെ നാമത്തില്‍ കാണാന്‍
പോകുന്നത് വരെ അത് രണ്ജിത് സംവിധാനം ചെയ്ത സിനിമ എന്ന ധാരണയായിരുന്നു...എന്നാല്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ ആണ് മനസ്സിലായത് അത് ജി എസ്
വിജയന്‍ സംവിധാനം ചെയ്ത സിനിമ ആണെന്ന്....രണ്ജിത്
രചയിതാവ് മാത്രം...ജി എസ് വിജയന്‍ ആരാണെന്ന് മനസ്സിലായോ....ചരിത്രം സിനിമയുടെ സംവിധായകന്‍....പിന്നീട് കാണുന്നത് ആനവാല്‍ മോതിരത്തിന്റെ സംവിധായകന്‍ ആയി ആണ്... ആണ്....കവര്‍ സ്റ്റോറി എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം വിജയനെ കാണുന്നത്
ഇപ്പോള്‍ ബാവുട്ടിയിലൂടെ ആണ്.......പക്ഷെ ബാവുട്ടി ഒരു നല്ല ഹിറ്റ്
വിജയന് സമ്മാനിച്ച് എന്ന് പറയണം...സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ആയ വിജയനെ സംവിധാനം ഏല്‍പ്പിച്ച രണ്ജിതിനും മമ്മൂട്ടിക്കും തെറ്റിയില്ല....
വിജയന് സമ്മാനിച്ച് എന്ന് പറയണം...സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ആയ വിജയനെ സംവിധാനം ഏല്‍പ്പിച്ച രണ്ജിതിനും മമ്മൂട്ടിക്കും തെറ്റിയില്ല....
പ്രാഞ്ചിയേട്ടന്‍ ശേഷം രണ്ജിത്
മമ്മൂട്ടിക്ക് വേണ്ടി വീണ്ടും എഴ്തുമ്പോള്‍ കാണികളും കുറച്ചൊക്കെ പ്രതീക്ഷിക്കും....താരജാടകള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ സിനിമ....ഒരു ടെന്‍ഷനും കൂടാതെ കണ്ടിരിക്കാവുന്ന സിനിമ....ഇതൊക്കെ ഒറ്റയടിക്ക് പറയാം....കണ്ടിറങ്ങിയ
ഒരാള്‍ പറയുന്നത് കേട്ട് ടെന്‍ഷന്‍ ഫ്രീ സിനിമ....
ഒത്തിരി തവണ നമ്മള്‍ കണ്ടു മറന്ന കഥ
തന്നെയാണ് ഇതിലും...പക്ഷെ അവതരണവും വിഷയവും കൊണ്ട് വളരെ
നല്ല ഒരു പടം കിട്ടി നമുക്ക്....ഈ സിനിമ സത്യത്തില്‍ മമ്മൂട്ടിയുടെ
ബാവൂട്ടിയുടെ കഥ അല്ല....നീലേശ്വരംകാരി വനജയുടെ കുടുംബ കഥയാണ്....വന്ജയായി കാവ്യാ മാധവന്‍ മിന്നുന്ന അഭിനയം കാഴ്ച വച്ചു..തുടക്കത്തില്‍ ബാവുട്ടിയുടെയും അലവിയുടെയും ബാല്യകാലം കാണിച്ചു
തുടങ്ങുന്നു എങ്കിലും പിന്നീട് കഥ വനജയുടെ ആയി മാറുന്നു...ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന വനജയുടെ വീട്ടിലെ ഒരന്ഗത്തെ
പോലെ ആണ് ഡ്രൈവര്‍ ആയ ബാവുട്ടി....വീട്ടു വേലക്കാരിയായി കനിഹയും
കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍ ആയി റീമ കല്ലിങ്കലും എടുത്തു പറയേണ്ട അഭിനയം
ആണ് കാഴ്ചവച്ചത്...
വനജയുടെ ഭര്‍ത്താവ് സേതു ആയി ശങ്കര്‍
രാമകൃഷ്ണന്‍ ഒട്ടും ശെരിയായില്ല എന്ന് വേണം പറയാന്‍....ഒരു ഗള്‍ഫുകാരന്റെ രീതിയൊന്നും ആ കഥാപാത്രത്തെ കണ്ടാല്‍ തോന്നുന്നില്ല...കാസ്ടിങ്ങില്‍ വന്ന പിഴവായി തോന്നമെന്കിലും ഒരു പക്ഷെ ആ കഥാ പാത്രം
അങ്ങനെ ആകണം എന്നായിരിക്കും തോന്നുക...
വനജയുടെ പൂര്‍വ്വകാല കാമുകന്‍ ആയി
വിനീത് തന്‍റെ ഭാഗം ക്ലിയര്‍ ആക്കി...പക്ഷെ നമ്മളെ ഞെട്ടിപ്പിക്കുന്നത്
രണ്ടു കോമഡി താരങ്ങളുടെ മാറ്റം ആണ്....അലവിക്കുട്ടി ആയി വേഷം ഇടുന്ന ഹരിശ്രീ
അശോകനും വനജയുടെ സഹോദരന്‍ ആയി വേഷം ഇടുന്ന കോട്ടയം നസീറും.....തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍.....ഇനി ഇവരുടെ നാളുകള്‍ ഇതുപോലെ ഉള്ള വേഷങ്ങളില്‍ ആയിരിക്കും എന്ന്
തോന്നുന്നു..
ചിത്രത്തിന്‍റെ ആധ്യഭാഗങ്ങളില്‍ റീമ
കല്ലിങ്കലിന്റെ നൂര്‍ജഹാനും ബാവുട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ഒക്കെ
തട്ടത്തിന്‍ മറയത്തു സിനിമയിലെ പാട്ട് കൊടുത്തപ്പോള്‍ അതൊരു വ്യത്യസ്തത ആയി
തോന്നി...
കൊച്ചു കുട്ടികളുടെ തമാശയും ഒക്കെ ആയി
ചിത്രം ഒഴുകി അങ്ങനെ നീങ്ങി പോകുന്നത് നമ്മള്‍ പോലും അറിയുന്നില്ല തന്നെ....
ബാവുട്ടിയെന്ന എല്ലാവരുടെയും നന്മ
ആഗ്രഹിക്കുന്ന മനുഷ്യന്‍റെ കഥ എന്ന് പറയുന്നെങ്കിലും പക്ഷെ വനജയുടെ നന്മ
ആഗ്രഹിക്കുന്ന ബാവുട്ടിയുടെ കഥ എന്നതല്ലേ സത്യം....ഒത്തിരി നാള്‍ കൂടി ഒരു നല്ല സിനിമ കണ്ടു എന്ന ആശ്വാസത്തോടെ....മലയാളി...
3 comments:
പുതിയ മലയാള സിനിമ ബാവുട്ടിയുടെ വിശേഷങ്ങളുമായി ഞാന്‍ മലയാളി വീണ്ടും....അഭിപ്രായം എല്ലാവരും ഇവിടെ പോസ്റ്റുമല്ലോ....
നല്ല റിവ്യൂ
നന്ദി ശ്രീ....
Post a Comment