Saturday, July 2, 2011

ദി മെട്രോ... നമുക്കും സംഭവിക്കാം........


ബിയോണ്‍, അരുണ്‍ എന്നിവര്‍ അഭിനയിച്ച സിനിമ എന്ന നിലയില്‍ ആണ് ദി മെട്രോ കാണാന്‍ പോയത്... അഞ്ചു യുവാക്കളുടെ കഥ പറയുന്ന ദി മെട്രോയില്‍ ബിയോണിനും അരുണിനും നല്ല വേഷം ആയിരിക്കും എന്നുള്ള വിചാരത്തില്‍ ആണ് പോയത്. വേഷം ഒക്കെ നല്ലത് തന്നെ ആയിരുന്നു. പക്ഷെ എവിടെയോ ഒരു പാളീച്ച പറ്റി സംവിധായകന് എന്ന് തോന്നും സിനിമ കണ്ടാല്‍. അഞ്ചു യുവാക്കളുടെ കഥയില്‍ തുടങ്ങിയ സിനിമ അവസാനിക്കുന്നത് ശരത് കുമാര്‍ എന്ന ഒരു അതിമാനുഷ നായകനില്‍ ആണ്. ബിബിന്‍ പ്രഭാകര്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. ഇയാളുടെ സമസ്ത കേരളം പി ഓ യും  കാക്കിയും വന്‍വേ ടിക്കെറ്റ്‌ എന്നീ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയ സിനിമകള്‍ ആയിട്ടും നിര്‍മാതാവായ ദിലീപ്‌ ഈ സംവിധായകന് തന്നെ പടം കൊടുത്തത്  ഉറ്റ കൂട്ടുകാരന്‍ വ്യാസന്‍ ഇടവനക്കാടിനു വേണ്ടി ആയിരുന്നു. വ്യാസന്‍ ആണ് ഇതിന്റെ കഥയും തിരക്കഥയും.

അടിപൊളി ഒരു സിനിമ ഒരുക്കിയ സംവിധായകന് തിരക്കഥയുടെ പ്രശ്നം കൊണ്ടാണ് പടം ഓടിക്കാന്‍ കഴിയാതിരുന്നത് എന്ന് വേണം പറയാന്‍.ആ കാര്യത്തില്‍ ദിലീപിന്‍റെ കൂട്ടുകാരന്  പറ്റിയ അബദ്ധം ആയിരിക്കാന്‍ വഴിയില്ല. കാരണം തിരക്കഥയിലും സംവിധാനത്തിലും ഒക്കെ വളരെ മികച്ച ഒരു സിനിമ ആണ് ദി മെട്രോ.
നല്ല ഒരു ത്രില്ലര്‍ കണ്ടിരിക്കാവുന്ന രീതിയില്‍ പടം എടുത്തു. മലര്‍വാടിയുടെ രീതിയില്‍ എടുത്ത ഒരു സിനിമ വഴിയില്‍ എപ്പോഴോ ഗതി മാറിപ്പോയി എന്ന് വളരെ സ്പഷ്ടമായി പറയാം. ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുന്ന കൂട്ടുകാരനുമായി അടിച്ചു പൊളിച്ചു കറങ്ങുന്ന നാല് കൂട്ടുകാരുടെ കഥ യാണ് ഇവര്‍ എടുക്കാന്‍ ഉദ്ദേശിച്ചത്. ഈ അഞ്ചു പേരും കൂടി ഒരു ദിവസം കൊച്ചി എന്ന സിറ്റിയില്‍ അകപ്പെടുന്നതും അവിചാരിതമായി ചില സംഭവങ്ങളില്‍ ഭാഗമാകുന്നതും അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മരിക്കുന്നതും ആയ ഒരു കഥ ആയിരുന്നു ഇത്. പക്ഷെ ഇതിനിടെ ശരത് കുമാര്‍ എന്ന തമിഴ്‌ നടനെ ഉള്‍ക്കൊള്ളിക്കേണ്ടി വന്നതാണ് സിനിമയുടെ ഒരു പോരായ്മ.
അറിഞ്ഞോ അറിയാതെയോ പരുത്തിക്കാടന്‍ ഷാജി എന്ന ഗുണ്ടയുടെ പകയ്ക്കു ഇരയാകേണ്ടി വരുന്ന  അഞ്ചു ചെറുപ്പക്കാരുടെ കഥയാണ്‌ ഇതിവൃത്തം ..പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ ജേക്കബ്‌ അലക്സാണ്ടര്‍ എന്ന പോലീസ്‌ ഓഫീസറും പരുത്തിക്കാടന്‍ ഷാജിയും ആയി പോരാട്ടം.പരുത്തിക്കാടന്‍ ഷാജി ആയി സുരേഷ് കൃഷ്ണ ആണ് രംഗത്ത്. സ്ഥിരം ഒരു വില്ലന്‍ വേഷം.പരുത്തിക്കാടന്‍ ഷാജിയുടെ അനിയന്‍ ഫ്രെഡി ആയി രംഗത്ത് വരുന്നത് നിഷാന്ത്‌ സാഗര്‍.
ശരത്കുമാറിന്റെ സി ഐ മോശം ആയില്ല.
ബിയോണിന്റെ യും അരുനിന്റെയും ഒക്കെ വേഷം വളരെ ചെറുതാക്കി. ഭാവനയെ ഒരു അതിഥി താരമായി എടുത്തത്‌ പോലെ ആയി. മലര്‍വാടി നിര്‍മിച്ച ദിലീപിന് ആ രീതിയിലുള്ള ഒരു പടം ആക്കാമായിരുന്നു ഇതും.
ഷാന്‍ റഹ്മാന്റെ സംഗീതം മോശമല്ലാത്തത് ആയിരുന്നു.മഹേഷ്‌ നാരായണിന്റെ എഡിറ്റിംഗ് വളരെ യോജിച്ചത് ആയിരുന്നു സിനിമക്ക്.ശ്രീറാമിന്റെ ചായാഗ്രഹണം വളരെ മികച്ചതും പല സമയത്തും കണ്ണിനു കുളിര് പകരുന്നതുമായ ഒരു അനുഭവം ആയിരുന്നു.

അഭിനയത്തില്‍ ഏറ്റവും മികച്ചു നിന്നത് ജഗതി ആയിരുന്നു. സുരാജിനെ സ്ഥിരം വേഷത്തില്‍ നിന്നും അല്പം മാറിയ ഒരു വേഷം കൊടുക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചു.
ഹരികൃഷ്ണന്‍ ആയി നിവിന്‍ പൌളിയും ഉസ്മാന്‍ ആയി ഭഗത് മാനുവലും വേഷം ഭംഗി ആക്കി. അരുണും ബിയോണ് ജെമിനിയും കിട്ടിയ വേഷം വളരെ ഭംഗി ആക്കി.
സിനിമയുടെ തുടക്കത്തില്‍ കൊച്ചിയിലെ രണ്ടു പ്രമുഖ കോണ്ഗ്രസ് നേതാക്കളുടെ കഥയാണ്‌ പറയുന്നത്. കൊണ്ഗ്രെസ്സിന്റെ നേതാക്കളായ കെ.വി.തോമസും ഹൈബി ഈഡനും ആയി തോന്നുന്നത് വളരെ യാദ്രിചികം അല്ല തന്നെ. ഈ ഒരു ത്രെഡില്‍ പിടിചിരുന്നുവേന്കിലും ഒരു വെടിക്കുള്ള സ്കോപ് ഉണ്ടായിരുന്നു. തല മുതിര്‍ന്ന നേതാവായി നമ്മുടെ സ്വന്തം ജി,കെ.പിള്ള ആണ് രംഗത്ത് വരുന്നത്.ജി.കെ പിള്ളയുടെ ഒരു ഡയലോഗ് പരുത്തിക്കാടന്‍ ഷാജിയോട് പറയുന്നത് സ്വന്തം ജീവിതം തന്നെയാണ് എന്നത് ഒരു ആകസ്മികം ആകാം. "നീ ഈ തലമുറയിലെ വില്ലന്മാരെ മാത്രമേ കണ്ടിട്ടുള്ളൂ..ഞാന്‍ മൂന്നു തലമുറയിലെ വില്ലന്മാരെ ഒതുക്കിയവനാ...." അത് ശെരിയാണ്. ജി, കെ. പിള്ള ഇപ്പോള്‍ നില്‍ക്കുന്നത് നാലാമത്തെ തലമുറയിലാണ്.
ആകെ മൊത്തം പറയുകയാണെങ്കില്‍ പടം തരക്കേടില്ല. പടത്തിന്റെ പരസ്യത്തില്‍ പറയുന്നതുപോലെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കാം. അതിനാല്‍ ഈ പടം ഒന്നും കാണണം തന്നെ.

1 comment:

shersha kamal said...

നല്ല വരവേല്‍പ്പ്‌ ആണ് ഈ പോസ്റ്റിനു കിട്ടിയത്...ഒരു ദിവസം തന്നെ നൂറ്റി നാല്‍പ്പതു പേര്‍ ഈ പോസ്റ്റ്‌ വായിച്ചു...ഈ കൊച്ചു ബ്ലോഗിനെ സംബന്ധിച്ച് അതൊരു വലിയ കാര്യം ആണ്...എല്ലാവര്ക്കും നന്ദി.....