മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് മലയാളത്തിലെ ഉത്സവം ആയി താരങ്ങളെ എല്ലാം അണിനിരത്തിയ ട്വന്റി ട്വന്റി എന്ന സിനിമ ജോഷി പുറത്തിറക്കിയത്. സിബി കെ തോമസ് ഉദയകൃഷ്ണ എന്നിവരായിരുന്നു ആ ഉത്സവ സിനിമയുടെ രചന. ഇപ്പോള്‍ പുറത്തിറക്കിയ ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രതെഴ്സൈന്റെ രചനയും ഇവര്‍ തന്നെയാണ്. പ്രമുഖ താരങ്ങളുടെ എല്ലാം സാന്നിധ്യം ആണ് ഇതിലും സവിശേഷത.
ട്വന്റി ട്വന്റി എടുത്തപ്പോള്‍ മികവിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നിന്ന സംവിധായകന് ഇവിടെ അല്‍പ്പം പതരേണ്ടി വന്നു എന്നുള്ളത് സത്യം. പോരായ്മകള്‍ ഒത്തിരി ഉണ്ടെങ്കിലും ഇത്രയും താരങ്ങളെ ഒക്കെ അണിനിരത്തി നമുക്ക് രുചിക്കുന്ന രീതിയില്‍ ആര്‍ക്കും ഒരു കുറവ് ഉണ്ടാകാതെ ചിത്രം തയ്യാറാക്കാന്‍ ജോഷിക്ക് കഴിഞ്ഞു. മലയാള സിനിമയില്‍ ജോഷിക്ക് മാത്രം കഴിയുന്ന ഒരു പ്രത്യേകത. വന്‍ താര നിരയെ വച്ച് പടം എടുക്കാന്‍ ഐ വി ശശി മിടുക്കന്‍ ആണെങ്കിലും രണ്ടിലേറെ സൂപ്പര്‍ താരങ്ങളെ ഒരുമിച്ചു നിര്‍ത്തി സിനിമ എടുക്കാന്‍ ഈ വര്‍ക്കലക്കാരന്‍ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ മലയാള സിനിമയില്‍.
മോഹന്‍ ലാല്‍,ദിലീപ്, സുരേഷ് ഗോപി, ശരത് കുമാര്‍, എന്നിവര്‍ നായകന്മാരായും കാവ്യാ മാധവന്‍, കനിക, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, എന്നിവര്‍ നായികമാര്‍ ആയും എത്തുന്നു.
ബാനര്‍ - വര്‍ണചിത്ര ബിഗ് സ്ക്രീന്‍.
നിര്‍മ്മാണം- മഹാ സുബൈര്‍- എ വി അനൂപ്.
സാധാരണക്കാരനായ ഒരു പ്രേക്ഷകനെ മുന്നില്‍ നിര്‍ത്തിയാല്‍ ചിത്രം സൂപ്പര്‍ എന്ന് പറയാം. പക്ഷെ പടത്തിന്റെ അകത്തു കയറി ചികഞ്ഞു നോക്കുമ്പോള്‍ എന്തൊക്കെയോ കല്ലുകടികള്‍ ഇല്ലേ എന്നൊരു സംശയം.
ഒരു ചിത്രം നിരൂപണത്തിന് വേണ്ടി കണ്ടാല്‍ പോരായ്മകള്‍ മാത്രമേ ആദ്യം നമ്മുടെ മനസ്സില്‍ ആദ്യം തന്നെ വരൂ.
അങ്ങനെയാണ് ഒരു ചെറിയ വലിയ കാര്യം പിടിച്ചെടുത്തത്.
സിനിമയിലെ മെയിന്‍ വില്ലന് മൂന്നു മക്കള്‍ ആണ്. പകുതി വരെ ഈ മൂന്നു മക്കളും ഉണ്ട്. പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ ഒരു മകനെ കാണുന്നില്ല. ആ റോള്‍ അഭിനയിച്ച നടന്‍ സുബൈര്‍ കഴിഞ്ഞ ആഗസ്റ്റില്‍ മരിച്ചത് കൊണ്ടാണ് പകുതിക്ക് ശേഷം കാണാതിരുന്നത്. പക്ഷെ കഥയിലും മാറ്റം വരുത്താന്‍ സംവിധായകനും രചയിതാക്കളും ശ്രദ്ധിക്കാത്തത് കൊണ്ടാണ് എന്ന് വ്യക്തം. അമ്മക്ക് വേണ്ടി വിവാഹം കഴിക്കുന്ന മകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അമ്മ എവിടെപ്പോയി എന്നത് ചോദിക്കാന്‍ പാടില്ലേ?
കഥയെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ രചയിതാക്കളുടെ എല്ലാ സിനിമകളുടെയും കൂടെ ഒരു അവിയല്‍ ആണ് ഈ സിനിമ എന്ന് പറയാം.
നമ്മുടെ സൂപ്പര്‍ താരങ്ങളെ മൂന്നു മണിക്കൂര്‍ സൂപ്പര്‍ താരങ്ങളായി തന്നെ കാണാന്‍ ഉള്ള അവസരം ആണ് ജോഷി നമുക്ക് തന്നിരിക്കുന്നത്. പടം തുടങ്ങി അവസാനം വരെ അവരെല്ലാം അവരായി തന്നെ നമുക്ക് ഫീല്‍ ചെയ്യുന്നു. ഇല്ലെങ്കില്‍ ചിടപ്പോള്‍ പടം പോട്ടിപ്പോയേനെ.ഓരോ രംഗങ്ങള്‍ ആയി എടുത്തു നോക്കുമ്പോള്‍ എല്ലാം നമ്മള്‍ എവിടെയൊക്കെയോ കണ്ടത് മാതിരി തോന്നും.അവസാനം അനിയന്റെ തെറ്റ് ഏറ്റെടുത്തു ജയിലില്‍ പോകാന്‍ തയ്യാറാകുന്ന ചേട്ടന്റെ കഥയൊക്കെ മലയാള സിനിമ ഒത്തിരി കണ്ടു മറന്ന കഥയല്ലേ? ജോഷി തന്നെ ഒത്തിരി തവണ പറഞ്ഞു പഴകിയ കഥാവസാനം ആയിപ്പോയി അത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഗാനങ്ങള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം. മോഹം കൊണ്ടാല്‍ എന്ന ഗാനം ആണ് കൂട്ടത്തില്‍ മികച്ചത് എന്ന് പറയണം. കേള്‍ക്കാന്‍ ഇമ്പം ഉള്ള ഈ ഗാനം റിമി ടോമിയും നിഖിലും രഞ്ജിത്തും ഒക്കെ ആണ് പാടിയത്. പാട്ട് അടിപൊളി എന്ന് മാത്രമല്ല ചിത്രീകരണവും അടിപൊളി ആയി എന്ന് പറയണം.
എനിക്ക് കേട്ടിരിക്കാന്‍ സുഖം തോന്നിയ ഒരു നല്ല ഗാനം ഇതില്‍ ഉണ്ട്. ആ ഗാനം വീണ്ടും വീണ്ടും കേള്‍ക്കാനും കാണാനും തോന്നുന്നു. ദിലീപും കാവ്യയും കൂടി പാടുന്ന ആ പാട്ട് ഒരു ആശ്വാസം ആണ്. മോഹന്‍ ലാലും ലക്ഷ്മി റായിയും കൂടി ഉള്ള പാട്ട് തരക്കേടില്ല എന്ന് പറയാം. സുരേഷ് ഗോപിയുടെ പാട്ട് ചേര്‍ക്കാത്തത് ഫാന്‍സിനു ഇഷ്ടപ്പെട്ടില്ല എന്ന് കേള്‍ക്കുന്നു.
സായികുമാരിനും വിജയരാഘവനും ഒക്കെ ഒന്നും ചെയ്യാന്‍ അവസരം കൊടുത്തില്ല ജോഷി. ഇത്രയും താരബാഹുല്യം ആയത് കൊണ്ട് ആകണം നായികമാര്‍ക്കെല്ലാം വളരെ ചുരുക്കി കുറച്ചു ഡയലോഗ് മാത്രം കൊടുത്തു. കവിയൂര്‍ പൊന്നമ്മ ഹരിശ്രീ അശോകന്‍ ബാബു ആന്റണി എന്നിങ്ങനെ കുറെ പേരെ ചുമ്മാ ഒന്ന് കാണിച്ചെന്ന് വരുത്തി. ജഗതിയും ശരത് കുമാറിനെയും ഗസ്റ്റ് എന്ന് എഴുതി കാട്ടിയിരുന്നെങ്കില്‍ ആശ്വാസം ആകും ആയിരുന്നു.
സലിം കുമാറിനെയും സുരാജിനെയും വെറും ഭാസി ബഹദൂര്‍ കഥാപാത്രങ്ങള്‍ ആക്കി കളഞ്ഞു.സുരേഷ് കൃഷ്ണ, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍ ശോഭ മോഹന്‍, ശ്രീകുമാര്‍ തുടങ്ങി എല്ലാവരും അവരുടെ ചെറിയ വലിയ വേഷങ്ങള്‍ ഭംഗി ആയി ചെയ്തു.
ധാരാളം താരങ്ങളെ വച്ച് എല്ലാവര്ക്കും പ്രാധാന്യം കൊടുത്തു നല്ല രീതിയില്‍ കഥ പറഞ്ഞ ട്വന്റി ട്വന്റി യിലെ മികവ് ജോഷി എവിടെയോ മറന്നു പോയി എന്ന് തോന്നുന്നു. പക്ഷെ അതിനു ജോഷിയെ കുറ്റം പറയേണ്ട കാര്യം ഇല്ല എന്നാണു തോന്നുന്നത്. കഥ എഴുതിയവര്‍ കഥാ പാത്രങ്ങല്‍ക്കൊന്നും ആത്മാവ് കൊടുത്തില്ല. അത് തന്നെ കാര്യം.
അനില്‍ നായരാണ് ക്യാമറ. ജോഷിയുടെ പഴയ സിനിമകളുടെ ഒപ്പം ഇല്ലെങ്കിലും തരക്കേടില്ല എന്ന് പറയാം. പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി തന്റെ ഭാഗം നന്നാക്കി എന്നാണു എന്റെ അഭിപ്രായം. കലാസംവിധായകനും കുറ്റം പറയാന്‍ ഒന്നും ഇല്ല. നല്ലത് എന്ന് തന്നെ പറയണം. ഏറ്റവും മികച്ചത് എഡിറ്റിംഗ് ആണ്. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിംഗ്. അടിപൊളി എന്ന് പറയണം.
മാഫിയ ശശിയും അനില്‍ അരശും ആണ് സംഘട്ടനം നിര്‍വ്വഹിച്ചത്. സുരേഷ് ഗോപിയും മോഹന്‍ലാലും പരസ്പരം അടിക്കുന്നത് ഒരു പുതുമ അവകാശപ്പെടാം . ഒരു കല്ല് കടി തോന്നുന്നത് ബാബു ആന്റണിയെ വേദി വെക്കാന്‍ ശരത് കുമാര്‍ ബോണറ്റിനു മുകളില്‍ കൂടി മലക്കം മറിഞ്ഞു വരുന്ന രംഗം കാണുമ്പോള്‍ ആണ്. എന്തിനായിരുന്നു അത്രയും പാട് പെട്ടത് എന്ന് ചോദിക്കാന്‍ തോന്നും. നേരെ അങ്ങ് വേദി വച്ചാല്‍ പോരായിരുന്നോ?
ചിത്രം കണ്ടു തീരുമ്പോള്‍ ഒരു സംശയം മനസ്സില്‍ അവശേഷിക്കുന്നു. നമ്മുടെ ഒക്കെ വസ്തുക്കളുടെ ആധാരങ്ങളുടെ ഒറിജിനല്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കുന്ന പതിവ് എന്ന് തുടങ്ങി? സാധാരണ അതൊക്കെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അല്ലെ സൂക്ഷിക്കുന്നത്?
പൊതുവില്‍ മോഹന്‍ ലാലിന്റെ ആരാധകരെ ഉള്‍പ്പെടെ സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്നു ചിത്രം. കൊള്ളാം എന്നും തരക്കേടില്ല എന്നും ഒക്കെ പറയാം. ജോഷിയുടെ പഴയ കാല സിനിമകളെ ഓര്‍ത്തു കാണാന്‍ കയറുന്നവര്‍ അതിശയിച്ചു പോകും എന്ന് മാത്രം. പടം സുപ്പര്‍ ഹിറ്റ് ആയി ഓടാന്‍ ഉള്ള എല്ലാം ഉണ്ട്. അത് തന്നെ മതി നിര്‍മ്മാതാവിനും താരങ്ങള്‍ക്കും സംവിധായകനും.
4 comments:
ഈ പടത്തില്‍ എന്തൊക്കെയോ പറയാന്‍ ഓങ്ങി,പക്ഷെ ഒന്നും പിടികിട്ടിയില്ല.കുറെ വെടിയും തൊഴിയും മാത്രം.
ഷേര്‍ഷാ തുടരുക
നന്ദി ജിക്കൂ.....
മാഷെ ...ഈ കറുത്ത ബാക്ക്ഗ്രൌണ്ടില്‍ വായിക്കാന്‍ ഭയങ്കര പ്രയാസം. ശ്രധിക്കുമെല്ലോ...
ഹലോ മിസ്റ്റര്‍ മലയാളി,
തങ്ങള്‍ ഈ പടം കണ്ടാരുന്നോ ?
എന്തായാലും തങ്ങള്‍ എഴുതിയ കഥ കൊള്ളാം.
പദത്തെ പരമവടി രക്ഷിക്കാന്‍ ശ്രമിച്ചു . മനസ്സിലാകും
മലയാളി നിങ്ങളുടെ ദുഃഖം . ഞാന്‍ കണ്ടിരുന്നു
ഒറ്റ വാക്ക്യത്തില്‍ ഒരു റിവ്യൂ ഞാന്‍ പറയാം.
"ഓര്‍ക്ക പ്പുറത്ത് കിട്ടിയ അടി ......"
ഭ്രാന്ത് പിടിക്കാതിരുന്നത് വീട്ടുകാര്‍ ചെയ്ത പുണ്യം.
സുരാജിനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍ ......................
എന്റെ ജീവിതം കലക്കിയ ഈ പടം ഈ ജന്മത്തില്‍ മറക്കാന്‍ പറ്റില്ല ....
മലയാളി ദയവു ചെയ്തു ഇജ്ജാതി പടങ്ങള്‍ക്ക് ഒരു സുപ്പോര്‍ത്ടും കൊടുക്കരുത്
ജോഷി വീണ്ടും ആവര്‍ത്തിക്കും ....
Post a Comment